പോക്സോ കേസ്: മന്ത്രി ജലീലിന്റെ സുഹൃത്തായ നഗരസഭാംഗത്തിനെതിരേ ലുക്ക് ഔട്ട്‌ നോട്ടീസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, May 8, 2019

പോക്സോ കേസ്: മന്ത്രി ജലീലിന്റെ സുഹൃത്തായ നഗരസഭാംഗത്തിനെതിരേ ലുക്ക് ഔട്ട്‌ നോട്ടീസ്

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ സി.പി.എം. അംഗം നടക്കാവിൽ ഷംസുദ്ദീനെതിരേ വളാഞ്ചേരി പോലീസ് തയ്യാറാക്കിയ ലൂക്ക് ഔട്ട് നോട്ടീസ് ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറി. ചൊവ്വാഴ്ചയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മേലധികാരിക്ക് കൈമാറിയത്. വിവാഹവാഗ്ദാനംനൽകി വളാഞ്ചേരി നഗരസഭാംഗമായ നടക്കാവിൽ ഷംസുദ്ദീൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. ചൈൽഡ് ലൈൻ അധികൃതർ പെൺകുട്ടിയുടെ മൊഴിയെടുക്കുകയും വളാഞ്ചേരി പോലീസിനോട് കേസെടുക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നതായി സൂചനയുള്ളതിനാലാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. അതിനിടെ പ്രതിയായ ഷംസുദ്ദീൻ മന്ത്രി കെ.ടി. ജലീലിന്റെ സുഹൃത്താണെന്ന് ആരോപണമുയർന്നു. മന്ത്രി ഷംസുദ്ദീന്റെ കാർ ഉപയോഗിച്ചതിന്റെ തെളിവുകൾ പുറത്തുവന്നു. ഇരുവരുമൊരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ തന്റെ സുഹൃത്തുക്കൾ ഭാവിയിൽ എന്തുചെയ്യുമെന്ന് തനിക്ക് കാണാനാവില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഒരാൾ ഭാവിയിൽ എന്തുചെയ്യുമെന്ന് പറയാനാവില്ല. താനുമായുള്ള സൗഹൃദം ഈ കേസിൽ ഒരു തരത്തിലും ബാധിക്കില്ല. തന്റെ മകനാണ് കുറ്റംചെയ്തതെങ്കിലും ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. content highlights:Municipality member booked for raping a minor girl in Valanchery


from mathrubhumi.latestnews.rssfeed http://bit.ly/2J982FU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages