പ്രേതബാധ ഒഴിപ്പിക്കാൻ ക്രൂരമർദനത്തിനിരയായ പെൺകുട്ടി ആശുപത്രിയിൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 10, 2019

പ്രേതബാധ ഒഴിപ്പിക്കാൻ ക്രൂരമർദനത്തിനിരയായ പെൺകുട്ടി ആശുപത്രിയിൽ

കോട്ടയം: പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ആഭിചാരക്രിയക്കാരന്റെ ക്രൂരമർദനം. ശരീരമാസകലം ചൂരലിന് അടിയും മർദനവുമേറ്റ പെൺകുട്ടി മുറിവുകൾ പഴുത്ത് അണുബാധയുണ്ടായതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടി. കോട്ടയം ജില്ലയിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മകളാണ് പീഡനത്തിനിരയായ പെൺകുട്ടി. ദിവസങ്ങൾക്കുമുന്പ് ജില്ലയുടെ പടിഞ്ഞാറ് ഒരു കേന്ദ്രത്തിലായിരുന്നു സംഭവം. പെൺകുട്ടിയിൽ കയറിക്കൂടിയ പ്രേതത്തെ ഒഴിപ്പിക്കാനായാണ് പോലീസുകാരൻ മകളുമായി ഇവിടെയെത്തിയത്. നിലത്ത് കളം വരച്ച് പെൺകുട്ടിയെ അതിനുള്ളിലിരുത്തി ഹോമവും പൂജകളും ആഭിചാരക്രിയകളും നടത്തി. ഒരു ദിവസം നീണ്ട പൂജകൾക്കൊടുവിൽ തളർന്നുവീണ പെൺകുട്ടിയെ ബാധയിറങ്ങിപ്പോകാനെന്ന പേരിൽ ശരീരമാസകലം ചൂരലിന് അടിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ആഭിചാരക്രിയകൾക്കായി ഇരുപതിനായിരം രൂപ പൂജാരിക്ക് നൽകി. ശരീരത്തിൽ മുറിവുകളും കടുത്ത വേദനയുമുണ്ടായതിനെ തുടർന്ന് പിറ്റേന്ന് പെൺകുട്ടിയെ ഈരാറ്റുപേട്ടയിലെ ആശുപത്രിലെത്തിച്ചു. കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ കണ്ട് സംശയം തോന്നിയ ഡോക്ടർ കേസെടുക്കാതെ ചികിത്സ നടത്താനാവില്ലെന്ന് അറിയിച്ചതോടെ പോലീസുദ്യോഗസ്ഥൻ മകളുമായി മടങ്ങിപ്പോയി. പിന്നീട് മുറിവുകൾ പഴുത്ത് അണുബാധയുണ്ടായതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം നടന്നുവരികയാണ്. content highlights:girl attacked,Exorcism, black magic


from mathrubhumi.latestnews.rssfeed http://bit.ly/2YmsI0O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages