മോദിയുടെ 'റഡാർ, ക്യാമറ' അഭിമുഖം:ചോദ്യങ്ങള്‍ മുന്‍കൂട്ടി നല്‍കിയതെന്ന് ആരോപണം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, May 14, 2019

മോദിയുടെ 'റഡാർ, ക്യാമറ' അഭിമുഖം:ചോദ്യങ്ങള്‍ മുന്‍കൂട്ടി നല്‍കിയതെന്ന് ആരോപണം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹാസത്തിന് ഇരയായ വിവാദ ടെലിവിഷൻ അഭിമുഖത്തിന് ചോദ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കിയെന്ന തെളിവുമായി ട്വീറ്റുകൾ. കാർമേഘങ്ങൾക്കുള്ളിലൂടെ റഡാർ സിഗ്നലുകളെ വെട്ടിച്ച് വിമാനത്തിന് സഞ്ചരിക്കാമെന്നും, എൺപതുകളിലേ ഡിജിറ്റൽ ക്യാമറയുപയോഗിച്ച് ഫോട്ടോയെടുത്ത് ഇമെയിൽ ചെയ്തുവെന്നും നരേന്ദ്രമോദി നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. പ്രശസ്ത ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആൾട്ട്ന്യൂസിന്റെ സ്ഥാപകൻ പ്രതീക് സിൻഹയും, കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പ്രചാരണ ചുമതലയുള്ള ദിവ്യ സ്പന്ദനയുമാണ് തെളിവുമായി ട്വിറ്ററിലെത്തിയ പ്രമുഖർ. ന്യൂസ് നേഷൻ എന്ന ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നിന്നുള്ള ദൃശ്യങ്ങൾ തെളിവായി നൽകിയാണ് ചോദ്യം മുൻകൂട്ടി നൽകിയതാണെന്ന കണ്ടെത്തലിൽ അവർ എത്തിയത്. മോദിയുടെ കൈയിലുള്ള പേപ്പറുകളിൽ എണ്ണമിട്ട ചോദ്യങ്ങൾ കണ്ടെത്തിയതായി പ്രതീക് സിൻഹയും ദിവ്യ സ്പന്ദനയും വ്യക്തമാക്കുന്നു. PM Modi is asked to recite a recent poetry of his in the@NewsNationTVintvw. He asks for HIS file which is duly handed over, and he starts fiddling with a bunch of papers. The paper on which theres a printed copy of a poetry also has a printed question on the top. 1/3pic.twitter.com/S5TEffE60F — Pratik Sinha (@free_thinker)May 13, 2019 കഴിഞ്ഞ അഞ്ചു വർഷത്തിനിടെ താങ്കൾ കവിതയെഴുതിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ശേഷം മോദി മറുപടി പറയുന്നതിനിടെയുള്ള ദൃശ്യങ്ങളിൽ നിന്നാണ് ഇതിന് തെളിവ് ഹാജരാക്കിയത്. കവിയായ നരേന്ദ്രമോദി കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ എന്തെങ്കിലും എഴുതിയിരുന്നോ എന്ന് അറിയാൻ ആഗ്രഹമുണ്ട് എന്ന ചോദ്യം 27 എന്ന നമ്പറിട്ട് പ്രിന്റ് ചെയ്തിരിക്കുന്നതിന്റെ ദൃശ്യമാണ് അബദ്ധത്തിൽ ടെലിവിഷൻ ചാനലിലൂടെ പുറത്ത് വന്നത് ("में कवी नरेंद्र मोदी से जानना चाहता हूँ की क्या आपने पिछले पांच सालों में कुछ लिखा है?"). ഈ കണ്ടെത്തലുകൾ നിരവധി പേരാണ് ട്വിറ്ററിൽ പങ്കുവെച്ചത്. മോദിയെ ഫേക്കുവെന്നും നുണയനെന്നുമാണ് പലരും വിശേഷിപ്പിച്ചത്. അതിനിടെ മോദിയേപ്പോലെ നേരത്തേ തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളുടെ പ്രതികളുമില്ലാത്ത രാഹുൽ ഗാന്ധിയുമായുള്ള അഭിമുഖം രാത്രി ഒമ്പതിന് കാണാമെന്നാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിവാർത്താ സമ്മേളനം നടത്താത്തതിനെ പ്രതിപക്ഷം പലതവണ വിമർശിച്ചിരുന്നു. Here's what you'd see- question no 27. Unfortunately for Modi, it wasn't cloudy, the radar picked this up 😋pic.twitter.com/aRiEUgPdaB — Divya Spandana/Ramya (@divyaspandana)May 12, 2019 Dont forget to watch this unscripted interview with Congress President@RahulGandhitonight at 9pm.#RahulOnNewsNationhttps://t.co/Zq7TmmO5zC — Congress (@INCIndia)May 13, 2019 Content highlights:I want to know from poet Narendra Modi if hes written anything in the past five years?, The question appeared in the TV screen is the evidence


from mathrubhumi.latestnews.rssfeed http://bit.ly/2W0YCCm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages