താമരശ്ശേരി ചുരത്തില്‍ ട്രക്കുകള്‍ക്ക് നിരോധനം; മള്‍ട്ടി ആക്‌സില്‍ ബസുകളെ ഒഴിവാക്കി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, May 14, 2019

താമരശ്ശേരി ചുരത്തില്‍ ട്രക്കുകള്‍ക്ക് നിരോധനം; മള്‍ട്ടി ആക്‌സില്‍ ബസുകളെ ഒഴിവാക്കി

കോഴിക്കോട്: താമരശ്ശേരി ചുരംറോഡിൽ വികസന പ്രവൃത്തി നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ റോഡിൽ വലിയ ചരക്കുവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. വയനാട്, കോഴിക്കോട് ഭാഗങ്ങളിൽനിന്ന് വരുന്ന മൾട്ടി ആക്സിൽ ട്രക്കുകൾ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ യാത്ര ചെയ്യേണ്ടതാണെന്ന് കളക്ടർ എസ്. സാംബശിവറാവു അറിയിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് ചുരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമെടുത്തത്. യോഗത്തിൽ കോഴിക്കോട് ആർ.ടി.ഒ എ.കെ ശശികുമാർ, താമരശ്ശേരി ട്രാഫിക് എസ്.ഐ യു.രാജൻ, എൻ.എച്ച് എക്സിക്യുട്ടീവ് എൻജിനീയർ വിനയരാജ് എന്നിവർ പങ്കെടുത്തു. നേരത്തെ കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള മൾട്ടി ആക്സിൽ ബസുകൾക്കും നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് യാത്രാവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കുകയായിരുന്നു. Content highlights:Multi axle trucks banned for two weeks in Wayanad churam of Thamarassery, Multi axle buses exempted


from mathrubhumi.latestnews.rssfeed http://bit.ly/30jacYX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages