ധനമന്ത്രിക്കെതിരേ പത്തുകോടിയുടെ മാനനഷ്ടക്കേസുമായി ശ്രീധരൻപിള്ള - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, May 22, 2019

ധനമന്ത്രിക്കെതിരേ പത്തുകോടിയുടെ മാനനഷ്ടക്കേസുമായി ശ്രീധരൻപിള്ള

തിരുവനന്തപുരം: ദേശീയപാതാ വികസനം അട്ടിമറിച്ചെന്നാരോപിച്ചുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരേ പത്ത് കോടിരൂപയുടെ മാനനഷ്ടക്കേസുമായി ബി.ജെ.പി. അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. തനിക്കെതിരേയുള്ള പരാമർശങ്ങൾ പിൻവലിച്ച് മന്ത്രി മാപ്പുപറയണം. അല്ലാത്തപക്ഷം നിയമനടി സ്വീകരിക്കുമെന്ന് വക്കീൽനോട്ടീസിൽ വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളിലടക്കം തനിക്കും പാർട്ടിക്കും ഉണ്ടായ ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട് 11 കേസുകളുമായി മുന്നോട്ടുപോകാനാണ് പാർട്ടി തീരുമാനമെന്നു അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ദേശീയപാതാ വികസനത്തിന് വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ സ്ഥലം ഏറ്റെടുക്കുന്നതിൽ സാവകാശംതേടി സമരസമിതി ശ്രീധരൻപിള്ളയ്ക്ക് നിവേദനംനൽകിയിരുന്നു. നിവേദനത്തോടൊപ്പം കേന്ദ്രസർക്കാരിന് അയച്ച കത്തിൽ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ സ്ഥലം ഏറ്റെടുക്കുന്നത് നിശ്ചിതകാലത്തേക്ക് നിർത്തിവെക്കണമെന്ന് ശ്രീധരൻപിള്ള പറഞ്ഞതിനെതിരേയായിരുന്നു മന്ത്രിയുടെ പോസ്റ്റ്. പിള്ളയെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹികമായി ബഹിഷ്കരിക്കണമെന്നും മന്ത്രി എഴുതി. നഷ്ടപരിഹാരത്തുക ശബരിമല സമരത്തിന്റെ പേരിൽ പോലീസ് വേട്ടയാടുന്നവരുടെ സംരക്ഷണത്തിന് ചെലവിടുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. ആറ്റിങ്ങലിൽ നടത്തിയ പ്രസംഗത്തിൽ വർഗീയപരാമർശമുണ്ടെന്നുകാട്ടി കേന്ദ്രതിരഞ്ഞെടുപ്പു കമ്മിഷന്റെ നോട്ടീസിന് മറുപടി കൊടുത്തു. പരാതിക്കാധാരമായ പ്രസംഗത്തിന്റെ സി.ഡി.യും കമ്മിഷന് നൽകിയിട്ടുണ്ട്. പ്രസംഗത്തിൽ ഒരിടത്തും വർഗീയപരാമർശമില്ലെന്നുകാട്ടി വീണ്ടും മറുപടി നൽകിയിട്ടുണ്ടെന്നും നിയമനടപടി തുടരുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. ശബരിമല ദർശനത്തിനുപോയ കെ.പി. ശശികലയോട് ബസിൽ മോശമായി പെരുമാറിയ പോലീസ് ഓഫീസർമാർക്കെതിരേയും നിയമപരമായി നീങ്ങും. ശബരിമലയിലെ പോലീസ് നടപടികൾ പലരെയും വേട്ടയാടുന്നു എന്നതിന്റെ തെളിവാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും വ്യത്യസ്ത അഭിപ്രായങ്ങളെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ക്രോസ് വോട്ട് നടന്നോയെന്ന് ഫലപ്രഖ്യാപനത്തിനുശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Sreedharan pillai Complained defamation against thomas issac


from mathrubhumi.latestnews.rssfeed http://bit.ly/2VVcJtw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages