സ്റ്റാലിനുമായി ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തി; മാധ്യമങ്ങളെ കാണാതെ മടങ്ങി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, May 14, 2019

സ്റ്റാലിനുമായി ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തി; മാധ്യമങ്ങളെ കാണാതെ മടങ്ങി

ചെന്നൈ: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഡി.എം.കെ. അധ്യക്ഷൻ എം.കെ സ്റ്റാലിനുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ്- ബിജെപി ഇതരെ മുന്നണി സംബന്ധിച്ച ചന്ദ്രശേഖര റാവുവിന്റെ നിർദ്ദേശത്തെ കൂടിക്കാഴ്ചയ്ക്കിടെ സ്റ്റാലിൻ പിന്തുണച്ചില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കൂടിക്കാഴ്ചയ്ക്കു ശേഷം ചന്ദ്രശേഖര റാവു മാധ്യമങ്ങളെ കാണാതെ മടങ്ങി. എന്നാൽ, സ്റ്റാലിനെ ചന്ദ്രശേഖര റാവു അദ്ദേഹത്തിന്റെ വസതിയിലേക്ക് ക്ഷണിച്ചതായി ഡി.എം.കെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ നേരത്തെതന്നെ നിർദ്ദേശിച്ച സ്റ്റാലിൻ ആ നിലപാടിൽ ഉറച്ചുനിന്നുവെന്നാണ് സൂചന. ഡി.എം.കെ.യിലെ മുതിർന്ന നേതാക്കളുംഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് - ബിജെപി ഇതര സർക്കാർ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായും ചന്ദ്രശേഖര റാവു നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. Content Highlights:KCR meets Stalin, DMK


from mathrubhumi.latestnews.rssfeed http://bit.ly/2JjibzH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages