തോല്‍വിക്ക് പിന്നില്‍ മണ്ണാര്‍ക്കാട്ടെ അപ്രതീക്ഷിത തിരിച്ചടിയെന്ന് എം.ബി രാജേഷ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 24, 2019

തോല്‍വിക്ക് പിന്നില്‍ മണ്ണാര്‍ക്കാട്ടെ അപ്രതീക്ഷിത തിരിച്ചടിയെന്ന് എം.ബി രാജേഷ്

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ തോറ്റത് മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി മൂലമാണെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി രാജേഷ്. യു.ഡി.എഫ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠൻ 11637 വോട്ടിനാണ് വിജയിച്ചത്. മണ്ണാർക്കാട്ടെ വോട്ടു ചോർച്ച എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. അത്രത്തോളം മുന്നേറ്റം പാലക്കാട് മണ്ഡലത്തിൽ മറ്റെവിടെയും ഉണ്ടായില്ല. പിന്നെയുണ്ടായത് പട്ടാമ്പിയിലാണ്. പാലക്കാട് നിയമസഭാ മണ്ഡലം യു.ഡി.എഫിനെ പിന്തുണക്കുന്ന മേഖലയാണ്. അവിടെ ആ മുന്നേറ്റം അത്രത്തോളം പ്രതിഫലിച്ചുമില്ല. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും രാജേഷ് പറഞ്ഞു. മണ്ഡലത്തിൽ ഗൂഢാലോചനയുണ്ടെന്ന കാര്യം നേരത്തേ പറഞ്ഞതാണ്. ചെർപ്പുളശ്ശേരി പാർട്ടി ഓഫീസിലെ പീഡനകഥ ഗൂഢാലോചനയുടെ തെളിവാണ്. ഒരു സ്വാശ്രയ കോളേജ് മുതലാളിയാണ് അതിന് പിന്നിലെന്നും എം.ബി രാജേഷ് പറഞ്ഞു. കേരളത്തിൽ മൊത്തത്തിലുണ്ടായ യുഡിഎഫ് തരംഗം പാലക്കാട്ടും പ്രവർത്തിച്ചിട്ടുണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു. പാലക്കാട്, പട്ടാമ്പി, മണ്ണാർക്കാട് മണ്ഡലങ്ങളിൽ നിന്നാണ് യുഡിഎഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠന് കൂടുതൽ വോട്ട് നേടിയത്. ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ മണ്ഡലങ്ങളിൽ രാജേഷാണ് മുന്നിൽ. Content highlights:Ex MP MB Rajesh responds about his defeat from Palakkad LS Constituency


from mathrubhumi.latestnews.rssfeed http://bit.ly/2M7e7Ff
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages