രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 2, 2019

രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: ചട്ടലംഘനം നടത്തിയെന്ന പരാതിയിൽരാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആദിവാസികളെ വെടിവെച്ചു കൊല്ലാൻ അനുവദിക്കുന്ന നിയമം മോദി കൊണ്ടുവന്നിട്ടുണ്ട് എന്ന തരത്തിൽ മധ്യപ്രദേശിലെ ഷാദോളിൽ നടത്തിയ പ്രസംഗത്തിനെതിരെ നൽകിയ പരാതിയിലാണ് നോട്ടീസ്. "ആദിവാസികളെ വെടിവെച്ച് കൊല്ലാൻ പോലീസിനെ അനുവദിക്കുന്ന പുതിയ നിയമം നരേന്ദ്ര മോദി ഉണ്ടാക്കിയിട്ടുണ്ട്. ആദിവാസികളെ അക്രമിക്കാമെന്നാണ് നിയമം പറയുന്നത്. അവർ നിങ്ങളുടെ ഭൂമി തട്ടിയെടുത്തു. നിങ്ങളുടെ കാടും ജലവും അവരെടുത്തു. എന്നിട്ടവർ പറയുകയാണ് ആദിവാസികളെ വെടിവെച്ച് കൊല്ലണമെന്ന്" , രാഹുൽ ഗാന്ധി ഏപ്രിൽ 23ന് ഷാദോളിൽ ഇത്തരത്തിൽ പ്രസംഗിച്ചുവെന്നാണ് പരാതി. പരാതിയിൽ 48 മണിക്കൂറിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചത്. കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീംകോടതി സമ്മതിച്ചു എന്ന തന്റെ പരാമർശത്തിൽ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞിരുന്നു.റഫാൽ കേസിലെ പുനഃപരിശോധനാ ഹർജികളുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിനെത്തുടർന്നായിരുന്നു രാഹുലിന്റെ വിവാദപ്രസ്താവന. ഇത് കോടതി അലക്ഷ്യമാണെന്ന കാണിച്ച്മീനാക്ഷി ലേഖിയാണ് കോടതിയെ സമീപിച്ചത് . content highlights:Rahul Gandhi Gets Election Body Notice on Madhya Pradeshs Shahdol speech


from mathrubhumi.latestnews.rssfeed http://bit.ly/2WjuMWq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages