ശ്രീകണ്ഠന്റെ വാക്കുഫലിച്ചു, ഒക്കെ ശരിയായി... - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 24, 2019

ശ്രീകണ്ഠന്റെ വാക്കുഫലിച്ചു, ഒക്കെ ശരിയായി...

പാലക്കാട്: പ്രചാരണത്തിനിടെയോ അതിനുശേഷമോ ഒരിക്കൽ പോലും വി.കെ. ശ്രീകണ്ഠൻ സംശയിച്ചിട്ടില്ല. ചുറ്റുംനിന്നവരും നേതൃത്വത്തിലെ പലരും നെറ്റിചുളിച്ചപ്പോഴും ശ്രീകണ്ഠൻ എന്നും ഉറപ്പിച്ചുപറഞ്ഞു -ഇത്തവണ പാലക്കാട്ടെ ചരിത്രം മാറും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കത്തുന്ന പാലക്കാടൻ വെയിലത്ത് ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴു നഗരസഭകളിലുമെത്തിയ പദയാത്രയുടെ കരുത്തുണ്ടായിരുന്നു ആ വാക്കുകൾക്ക്. പി. ബാലൻ ഡി.സി.സി. പ്രസിഡന്റായിരുന്നപ്പോൾ നടത്തിയ ജില്ലാ പദയാത്രകഴിഞ്ഞ് നാല് പതിറ്റാണ്ടുകഴിഞ്ഞിരുന്നു കോൺഗ്രസ് പ്രവർത്തകർ മറ്റൊരു പദയാത്രയ്ക്കിറങ്ങിയപ്പോൾ. ഈ യാത്രവഴി ജില്ലയുടെ മുക്കിനും മൂലയ്ക്കുമെത്തിയ ആത്മവിശ്വാസത്തോടെയായിരുന്നു ശ്രീകണ്ഠന്റെ പര്യടനം. പ്രചാരണത്തിന്റെ ആദ്യദിനങ്ങളിൽ തണുത്ത പ്രചാരണം ചൂടാക്കാൻ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കളെത്തി. എല്ലാം ശരിയാവും എന്ന നിലപാടിലുറച്ചുനിന്ന ശ്രീകണ്ഠന്റെ ആത്മവിശ്വാസം വിജയിക്കുന്നതാണ് വ്യാഴാഴ്ച കണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എം.ബി.രാജേഷിന്റെ 1,05,300 വോട്ടിന്റെ ഭൂരിപക്ഷത്തെയും മറികടന്നാണ് ശ്രീകണ്ഠന്റെ വിജയം. 1991-ൽ ഡി.സി.സി. പ്രസിഡന്റായിരുന്ന വി.എസ്. വിജയരാഘവനുശേഷം ഇത്തവണ ശ്രീകണ്ഠൻ വിജയം കൈപ്പിടിയിലൊതുക്കുമ്പോൾ നീണ്ട 28 വർഷങ്ങൾ കടന്നുപോയിരുന്നു. ഇരു വിജയങ്ങളിലുമുള്ള സമാനത ഇരുവരും ജില്ലാ അധ്യക്ഷന്മാരാണെന്നതാണ്. സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനുമുമ്പ് ചില എം.എൽ.എ.മാരുടെ പേരും പറഞ്ഞുകേട്ടിരുന്നെങ്കിലും അവരാരും മത്സരിക്കാൻ തയ്യാറായില്ല. നേതൃത്വത്തിനുമുന്നിലെത്തിയ പേര് ശ്രീകണ്ഠന്റേത് മാത്രമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെത്തുടർന്നവന്ന നിയമസഭാ തിരഞ്ഞെടുപ്പും യു.ഡി.എഫിന് സന്തോഷം പകരുന്നതായിരുന്നില്ല. പാലക്കാട്ടും മണ്ണാർക്കാടും യു.ഡി.എഫിനൊപ്പം നിന്നപ്പോൾ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ മണ്ഡലങ്ങൾ ഇടതുപക്ഷത്തിനൊപ്പം കൂടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ ബി.ജെ.പി. സംസ്ഥാനതലത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട്. പാലക്കാടും മലമ്പുഴയിലും രണ്ടാമതെത്തിയെന്ന നേട്ടവും ബി.ജെ.പി.ക്ക് ഇത്തവണ കൂട്ടിനുണ്ടായിരുന്നു. കൂടുതൽ അവകാശവാദങ്ങളോ എതിർസ്ഥാനാർഥികൾക്കെതിരേ വഴിവിട്ട വാക്കുകളോ ഒന്നും ശ്രീകണ്ഠൻ പ്രയോഗിച്ചില്ല. തന്റെ സാധാരണ കുടുംബപശ്ചാത്തലം. ഷൊർണൂർ നഗരസഭാ കൗൺസിലറെന്ന പ്രവർത്തനം, വിജയിച്ചാൽ ചെയ്യാനാവുന്ന കാര്യങ്ങൾ, ഇതൊക്കെ മുന്നോട്ടുെവച്ചായിരുന്നു പ്രചാരണം. തിരഞ്ഞെടുപ്പിന് മുൻപും ശേഷവും കാര്യങ്ങൾ അത്ര ശരിയല്ല എന്നു പറഞ്ഞവരോടൊക്കെ ശ്രീകണ്ഠൻ പറഞ്ഞു: “ഒക്കെ ശരിയാവുമെന്നേ”.. Content Highlights:Election result Kerala, Palakkad


from mathrubhumi.latestnews.rssfeed http://bit.ly/2Jxiaby
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages