ചർച്ചയിൽ മഞ്ഞുരുകി; ബഹിഷ്‌കരണത്തിൽനിന്ന് ആനയുടമകൾ പിന്മാറിയേക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 10, 2019

ചർച്ചയിൽ മഞ്ഞുരുകി; ബഹിഷ്‌കരണത്തിൽനിന്ന് ആനയുടമകൾ പിന്മാറിയേക്കും

തിരുവനന്തപുരം: തൃശ്ശൂർ പൂരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് ആനയുടമകൾ പിന്മാറാൻ സാധ്യത. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ എന്നിവർ ആനയുടമകളുമായി നടത്തിയ രണ്ടുമണിക്കൂറോളം നീണ്ട ചർച്ചയിൽ സമവായമായില്ലെങ്കിലും ബഹിഷ്കരണം ഒഴിവാക്കാനിടയുള്ളവിധം പ്രതിഷേധത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. പൂരംചടങ്ങിൽ പങ്കെടുക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയ്ക്കുള്ള വിലക്ക് സംബന്ധിച്ച തർക്കം നിയമപ്രശ്നമായതിനാൽ ചർച്ചയിൽ പരിഹാരമുണ്ടാക്കാനായില്ല. ഇതാണ് അന്തിമ തീരുമാനത്തിന് തടസ്സമായി നിൽക്കുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാനുള്ള ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. വെള്ളിയാഴ്ചതന്നെ ആനയുടമകളും യോഗം ചേരുന്നുണ്ട്. ആനപരിപാലനവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനായതും ഇതിനോട് മന്ത്രിമാർ അനുകൂലമായി പ്രതികരിച്ചതും ശുഭലക്ഷണമായാണ് ആനയുടമകൾ കാണുന്നത്. അതിനാൽ, പൂരം ബഹിഷ്കരണം പിൻവലിക്കാനാണ് സാധ്യത. ചർച്ച സൗഹാർദപരമായിരുന്നുവെന്നാണ് മന്ത്രിമാരും ആനയുടമകളുടെ പ്രതിനിധികളും അറിയിച്ചത്. പൂരത്തലേന്ന് വടക്കുംനാഥസന്നിധിയിലെത്തി വടക്കുംനാഥനെ വണങ്ങി തെക്കേഗോപുര നട തള്ളിത്തുറക്കേണ്ടത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരിക്കണമെന്ന നിലപാടാണ് ഉടമകൾ സ്വീകരിച്ചത്. സുരക്ഷാപ്രശ്നം മുൻനിർത്തി രാമചന്ദ്രനുള്ള വിലക്ക് മാറ്റാൻ സർക്കാരിനാവില്ലെന്ന് മന്ത്രിമാർ അറിയിച്ചു. ഇത് കോടതിയുടെ പരിഗണനയിലാണ്. വെള്ളിയാഴ്ച ഇക്കാര്യത്തിൽ കോടതിയിൽനിന്ന് തീരുമാനമുണ്ടായേക്കും. അല്ലെങ്കിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാമെന്നാണ് മന്ത്രിമാർ അറിയിച്ചത്. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് നേരിടുന്ന പ്രശ്നങ്ങളാണ് ആനയുടമകൾ പ്രധാനമായും യോഗത്തിൽ ഉന്നയിച്ചത്. ഇക്കാര്യത്തിൽ തുറന്നമനസ്സോടെ ചർച്ചചെയ്യാമെന്ന് മന്ത്രിമാർ അറിയിച്ചു. വിദേശപര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയാൽ ആനയുടമകളുടെ സംഘടനകളുമായി ചർച്ച നടത്താമെന്ന ഉറപ്പും മന്ത്രിമാർ നൽകി. വെള്ളിയാഴ്ച കോടതിയുടെയോ സർക്കാരിന്റെയോ നിലപാട് അറിഞ്ഞശേഷമായിരിക്കും ആനയുടമകളുടെ യോഗം ചേരുക. ഇതിൽ ഇപ്പോഴത്തെ ബഹിഷ്കരണത്തിൽ എന്തുനിലപാട് സ്വീകരിക്കുമെന്ന് തീരുമാനിച്ച് സർക്കാരിനെ അറിയിക്കും. ആനയുടമാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ., ജനറൽ സെക്രട്ടറി പി. ശശികുമാർ, തെച്ചിക്കോട്ടുകാവ് ദേവസ്വം പ്രസിഡന്റ് ആർ. ചന്ദ്രൻ, കെ. മഹേഷ്, പി.എസ്. ജയഗോപാൽ, മധു ചിറക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. content highlights:elephant issue, thrissur pooram


from mathrubhumi.latestnews.rssfeed http://bit.ly/2YjGVeB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages