പരാജയ കാരണം 'മോദിപ്പേടി'; ഭരണ വിരുദ്ധ വികാരമില്ലെന്ന് പി ജയരാജന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 24, 2019

പരാജയ കാരണം 'മോദിപ്പേടി'; ഭരണ വിരുദ്ധ വികാരമില്ലെന്ന് പി ജയരാജന്‍

കണ്ണൂർ: മോദിയെക്കുറിച്ചുള്ളഭയം പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങൾക്കിടയിൽ നടന്ന പ്രചാരവേലയുടെ ഫലമായാണ് ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടതെന്ന് സിപിഎം നേതാവ് പി. ജയരാജൻ. പരാജയ കാരണം വിലയിരുത്താൻ ഓരോ ബൂത്തുതലത്തിലും പരിശോധന നടത്തി ആവശ്യമായ തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫിനുണ്ടായിട്ടുള്ള തിരഞ്ഞെടുപ്പ് പരാജയം ഇടത് വിരുദ്ധ തരംഗത്തിന്റെ ഭാഗമായിട്ടുള്ളതല്ലെന്ന് ജയരാജൻ അവകാശപ്പെട്ടു. മോദി പേടി പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങൾക്കിടയിൽ മുസ്ലീം ലീഗും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും നടത്തിയിട്ടുള്ള ആസൂത്രിതമായ പ്രചാര വേലയുടെ ഫലമായിട്ടാണ് ഇത്തരത്തിൽ ഞങ്ങൾ പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരാതിരിക്കുന്നതിന് കോൺഗ്രസിന് വോട്ടുചെയ്യുന്നതാണ് നല്ലതെന്ന വ്യാമോഹം മുസ്ലീം ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായി. കോൺഗ്രസിന് ബിജെപിയെ പ്രതിരോധിക്കാൻ പറ്റും എന്ന സന്ദേശം മത മൗലിക വാദികളായിട്ടുള്ള ആളുകൾ പ്രചരിപ്പിക്കുകയുണ്ടായി. യഥാർഥത്തിൽ കേരളത്തിലെ മത നിരപേക്ഷ ശക്തികൾക്ക് നേതൃത്വം കൊടുക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. വിശ്വസനീയമായിട്ടുള്ള മതനിരപേക്ഷ ശക്തി ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനമാണ് എന്നാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ചിരുന്നത്. പക്ഷ ഇത് വിശ്വാസത്തിലെടുക്കാൻ ഒരുവിഭാഗം തയ്യാറായില്ല. ഇതിന്റെ ഫലമായാണ് ഇടതുപക്ഷത്തിന് പരാജയമുണ്ടായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ വടകരയിൽ 30,000 വോട്ടുകൾ വർധിച്ചിട്ടുണ്ട്. ആ വർധനവ് തീർച്ചയായും എൽഡിഎഫിനോടുള്ള ജനങ്ങളുടെ മനോഭാവത്തിന്റെ പ്രതിഫലനമാണ്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ ഇത്തവണ ലഭിച്ചിട്ടില്ല. ഇതിന്റെ പ്രധാനകാരണമാണ് മുമ്പ് പറഞ്ഞിട്ടുള്ളത്. കേരളത്തിലെ മത നിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസല്ല ഇടതുപക്ഷമാണ് പോരാടിക്കൊണ്ടിരിക്കുന്നത്. ദേശീയ തലത്തിൽ ഇടതുപക്ഷത്തിന്റെ ദൗർബല്യം മുതലാക്കിക്കൊണ്ടാണ് തെറ്റായ തരത്തിലുള്ള വ്യാമോഹം ന്യൂനപക്ഷങ്ങൾക്കിടയിൽ സൃഷ്ടിക്കാൻ നേരത്തെ പറഞ്ഞ ശക്തികൾ ശ്രമിച്ചത്. അതിന്റെ ഫലമായിട്ടാണ് തിരിച്ചടിയുണ്ടായിട്ടുള്ളതെന്നും ജയരാജൻ പറഞ്ഞു. Content Highlights:P Jayarajan, Vadakara, LDF, CPM, 2019 Loksabha Election


from mathrubhumi.latestnews.rssfeed http://bit.ly/2HAJ4NM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages