വിവിപാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, May 22, 2019

വിവിപാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്

ന്യൂഡൽഹി: വിവി പാറ്റ് സ്ലിപ്പുകൾ ആദ്യം എണ്ണണമെന്നതടക്കം പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നുണ്ടായേക്കും. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിൽനിന്നുള്ള വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്നും 21 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻറെ മുഴുവൻ അംഗങ്ങളും പങ്കെടുക്കുന്നു നിർണായക യോഗം നടക്കുകയാണ്. വിവി പാറ്റുകൾ എണ്ണുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ രീതിയിൽ പാകപ്പിഴകളുണ്ടെന്ന് പ്രതിപക്ഷം ചൊവ്വാഴ്ച നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടെണ്ണുമ്പോൾ വോട്ടിങ് മെഷിനിലെ വോട്ടും വിവി പാറ്റിലെ വോട്ടും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ വിവി പാറ്റിന് പ്രാധാന്യം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മാത്രമല്ല ഒരു നിയമസഭാ മണ്ഡലത്തിലെ മുഴുവൻ വിവി പാറ്റുകളും എണ്ണണം. സുപ്രീം കോടതി വിധിയുടെ അന്തസത്തയെ ലംഘിക്കുന്ന നടപടികൾ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. വോട്ടിങ് യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വേണ്ടത്ര ഉത്തരവാദിത്തം കാട്ടിയില്ലെന്നും ആവശ്യത്തിന് സുരക്ഷ ഏർപ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം യന്ത്രങ്ങളുടെ സുരക്ഷയിൽ സംശയം വേണ്ടെന്നാണ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ചാനലുകളുടെ വീഡിയോയിൽ കാണിക്കുന്ന ദൃശ്യങ്ങളിലുള്ള വോട്ടിങ് യന്ത്രങ്ങൾ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചതല്ലെന്നും കമ്മീഷൻ വ്യക്തമാക്കി. 21 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളാണ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ഡിഎംകെ നേതാവ് കനിമൊഴി, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം കമ്മീഷനെ കണ്ടത്. Content Highlights:election commission, opposition demand for VVPAT tallying, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2HKa9N8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages