യുഎസ് ഉപരോധ ഭീഷണി; ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 2, 2019

യുഎസ് ഉപരോധ ഭീഷണി; ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തുന്നു

ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ വ്യാഴാഴ്ചയോടെ നിർത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇറാനുമായുള്ള ഇന്ധന വ്യാപാരം അവസാനിപ്പിക്കാനായി സൗഹൃദ രാജ്യങ്ങൾക്ക് അമേരിക്ക നൽകിയ സമയപരിധി നാളെ അവസാനിക്കുന്നതിനാലാണ് ഈ നീക്കം. ഇന്ത്യ ഏറ്റവും കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാമതാണ് ഇറാൻ. അവിടെനിന്നുള്ള ഇറക്കുമതി നിർത്തുന്നത് രാജ്യത്തെ ഇന്ധന വില വർധനവിന് കാരണമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ നവംബറിൽ ഇറാനുമായുള്ള ആണവകരാറിൽ നിന്ന് പിന്മാറിയ അമേരിക്ക ഇറാന് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതോടെ ഇറാനുമായുളള എല്ലാ വ്യാപാരങ്ങളിൽ നിന്നും പിന്മാറാൻ ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇറാന്ിൽ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചിരുന്നു. ഇതിന്റെ കാലാവധി നാളെ അവസാനിക്കുകയാണ്. നിലവിൽ ഇറാന് പുറമെ യു.എ.ഇ, സൗദി, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ഇന്ധന ഇറക്കുമതി ചെയ്യുന്നത്. കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഫോണിൽ ചർച്ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇറക്കുമതി നിർത്തിയാൽ ഇന്ത്യയിൽ വിലവർധനവുണ്ടാകുമെന്ന ആശങ്ക വിദേശകാര്യ മന്ത്രാലയം അമേരിക്കയെ അറിയിച്ചുവെന്നാണ് വിവരം. ഇന്ത്യക്ക് പുറമെ ചൈനയും തുർക്കിയുമാണ് ഇറാനിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യുന്ന മറ്റ് പ്രമുഖ രാജ്യങ്ങൾ. എന്നാൽ ഇരു രാജ്യങ്ങളും ഇറാനുമായുള്ള എണ്ണ വ്യാപാരം തുടരുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തങ്ങളുടെ എണ്ണ കയറ്റുമതി തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. പ്രസിഡന്റ് ഹസൻ റൂഹാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രസിഡന്റ് ഹസൻ റൂഹാനി പ്രതികരിച്ചത്. അമേരിക്കയുടേത് തെറ്റായ തീരുമാനമാണെന്നും റൂഹാനി വ്യക്തമാക്കി. Content Highlights:India Braces To Face Price Shock As It Stops Buying Iran Oil


from mathrubhumi.latestnews.rssfeed http://bit.ly/2LiX1na
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages