വിഷംകലർത്തിയ മീൻ : സംസ്ഥാനവ്യാപകമായി പരിശോധന തുടങ്ങി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, May 15, 2019

വിഷംകലർത്തിയ മീൻ : സംസ്ഥാനവ്യാപകമായി പരിശോധന തുടങ്ങി

ആലപ്പുഴ: മാരക രാസവസ്തുക്കൾ മീനിൽ ഉപയോഗിക്കുന്നുണ്ടെന്ന പരാതിയിൽ വീണ്ടും ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനതുടങ്ങി. തിരുവനന്തപുരം, കൊല്ലം, എറണാകുളം മേഖലകളിലാണ് ആദ്യഘട്ട പരിശോധന . യാതൊരു രുചിയുമില്ലാത്ത മീനാണ് കിട്ടുന്നത്. മാസങ്ങളോളം ഇരുന്ന മീനാണിതെന്നു കാണിച്ച് ആലപ്പുഴ, ചാരുംമൂട്, മാവേലിക്കര എന്നിവിടങ്ങളിൽനിന്ന് ഉപഭോക്താക്കൾ പരാതിയുമായി ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് സാമ്പിളുകൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാവിഭാഗം ജില്ലാ ഓഫീസുകളിൽ പരിശോധനാകിറ്റുകൾ കഴിഞ്ഞദിവസമാണ് എത്തിയത്. ഫോർമാലിൻ, അമോണിയ പരിശോധനകൾക്കുള്ളതാണിത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് വൻതോതിൽ മീൻ കേരളത്തിലേക്കെത്തുന്നുണ്ട്. കേരളതീരത്ത് മീനിന്റെ കുറവും ആവശ്യക്കാരുടെ വർധനയുമായപ്പോൾ മറ്റുസംസ്ഥാനങ്ങളിലേതിനെക്കാൾ ഇരട്ടിയിലധികം വിലയാണ് ഇവിടെ. തീരദേശ ജില്ലകളിലെ കടപ്പുറങ്ങളിൽ മീൻ സംഭരിച്ചുവച്ച് മറ്റ് ജില്ലകളിലേക്ക് കൊടുത്തുവിടുന്നതാണ് ഏറ്റവും പുതിയ രീതി. ആലപ്പുഴയിൽ നിന്നുള്ളതാണെന്ന് പറഞ്ഞ് കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് ഇതരസംസ്ഥാന മീൻ എത്തിക്കുന്നതായും പരാതിയുണ്ട്. ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിൽ വൻതോതിൽ കായൽമീനും പുറമേനിന്ന് എത്തുന്നുണ്ട്. ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽനിന്നാണ് ഇവയുടെ വരവ്. അടുത്തകാലത്തായി മീനിന്റെ അവശിഷ്ടങ്ങൾ തിന്ന പൂച്ചയ്ക്കും നായ്ക്കൾക്കും ഛർദിൽ ഉണ്ടായതായി വിവരമുണ്ട്. ഇത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ നാട്ടുകാർ അറിയിച്ചിട്ടുണ്ട്. content highlights:fish contamination, formaln in fish,sea fish


from mathrubhumi.latestnews.rssfeed http://bit.ly/2E9MzIO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages