മോദിക്കെതിരേ കുട്ടികളുടെ അസഭ്യപ്രയോഗം, ബാലാവകാശ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 2, 2019

മോദിക്കെതിരേ കുട്ടികളുടെ അസഭ്യപ്രയോഗം, ബാലാവകാശ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി

ന്യൂഡൽഹി: ഉത്തർ പ്രദേശിൽ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഒരു കൂട്ടം ആൺകുട്ടികൾ മോശം വാക്കുകൾ പ്രയോഗിച്ചതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ തിരഞ്ഞെടുപ്പു കമ്മീഷന് കത്തെഴുതി. കുട്ടികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാലാവകാശ കമ്മീഷൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരിക്കുന്നത്. പരാതി ലഭിച്ചെന്നും അതിനൊപ്പം ലഭിച്ച വീഡിയോ ലിങ്കിൽനിന്നും കുട്ടികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുന്നത് കാണാമെന്നുംബാലാവകാശ കമ്മീഷൻ കത്തിൽ പറയുന്നു. കുട്ടികൾ അപമാനകരവും അസഭ്യവുമായ പരാമർശങ്ങൾ പ്രിയങ്കയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രിക്കെതിരെ നടത്തുന്നത് കാണാമെന്നും ബാലാവകാശ കമ്മീഷൻ തിരഞ്ഞെടുപ്പ് കമ്മീഷന് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തുന്നില്ലായെന്ന കാര്യം ഉറപ്പുവരുത്തണമെന്ന് 2017 ജനുവരി ഇരുപതിന് തിരഞ്ഞെടുപ്പു കമ്മീഷനോട് കത്ത് മുഖാന്തരം ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ദേശീയ പാർട്ടികൾ പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്യാൻ കുട്ടികളെ ഉപയോഗിക്കുന്നില്ലെന്ന കാര്യം ഉറപ്പുവരുത്തണെമെന്നും ബാലാവകാശ കമ്മീഷൻ അന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളും ഇപ്പോൾ അയച്ച കത്തിൽ ബാലാവകാശ കമ്മീഷൻ പരാമർശിച്ചിട്ടുണ്ട്. ഉത്തർ പ്രദേശിലെ അമേഠിയിൽ പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കാവൽക്കാരൻ കള്ളനാണെന്ന അർഥം വരുന്ന ചൗക്കിദാർ ചോർ ഹേ എന്ന മുദ്രാവാക്യം ഉയർത്തിയതിനു പിന്നാലെയാണ് കുട്ടികൾ മോദിക്കെതിരെ മോശം പരാമർശം നടത്തിയത്. കുട്ടികൾ മോശം വാക്കുകൾ പ്രയോഗിച്ചപ്പോൾ അത്തരം പദപ്രയോഗം പാടില്ലെന്ന് പ്രിയങ്ക വിലക്കുകയും ചെയ്തിരുന്നു. content highlights:children abusing modi nationalcommission for protection of child right writes to election commission, priyanka gandhi


from mathrubhumi.latestnews.rssfeed http://bit.ly/2GQ3qkh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages