ജപ്തി ഭയന്ന് ആത്മഹത്യാശ്രമം; മകള്‍ക്ക് പിന്നാലെ അമ്മയും മരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, May 15, 2019

ജപ്തി ഭയന്ന് ആത്മഹത്യാശ്രമം; മകള്‍ക്ക് പിന്നാലെ അമ്മയും മരിച്ചു

നെയ്യാറ്റിൻകര: ജപ്തി നടപടി ഭയന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യചെയ്തു. നെയ്യാറ്റിൻകര മാരായിമുട്ടം മലയിൽക്കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ (40), മകൾ വൈഷ്ണവി (19) എന്നിവരാണ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബിരുദ വിദ്യാർഥിനിയായ വൈഷ്ണവി സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. 90 ശതമാനം പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ അമ്മ ലേഖ വൈകീട്ടാണ് മരിച്ചത്. ഭവനനിർമാണത്തിനായി 15 വർഷം മുൻപാണ് ഇവർ കനറ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽനിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്.മുതലും പലിശയും ചേർത്ത് ആറ് ലക്ഷത്തലധികം തുക തിരിച്ചടച്ചിരുന്നതായും ബാക്കി നാല് ലക്ഷത്തോളം ഇനിയും അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇത്രയും വലിയ തുക തിരിച്ചടയ്ക്കാൻ തക്ക സാമ്പത്തിക സ്ഥിതി ഇവർക്കുണ്ടായിരുന്നില്ല. ബാങ്ക് അധികൃതർ ജപ്തി നടപടികളുമായി മുന്നോട്ടു പോയ സാഹചര്യത്തിൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ലേഖയും വൈഷ്ണവിയും എന്നാണ് നാട്ടുകാർ പറയുന്നത്. ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതർ വെള്ളിയാഴ്ച വീട്ടിൽ വന്നിരുന്നു. ചൊവ്വാഴ്ച വീണ്ടും ഫോണിൽ ബന്ധപ്പെടുകയും ജപ്തി നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച ജപ്തി നടത്തുമെന്ന് ബാങ്ക്അധികൃതർ അറിയിച്ച സാഹചര്യത്തിലാണ് ഇവർ ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് സൂചന. മരപ്പണിക്കാരനാണ് ലേഖയുടെ ഭർത്താവ് ചന്ദ്രൻ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. വീടിന്റെ ജപ്തി നീട്ടിവെക്കാൻ നാട്ടുകാരും ജനപ്രതിനിധികളും അടക്കം ശ്രമം നടത്തിയിരുന്നെങ്കിലും ബാങ്കിന്റെ ഭാഗത്തുനിന്ന് സാവകാശം നൽകാനുള്ള സമീപനം ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ബാങ്കിൻറെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ്ഉപരോധിച്ചു. Content highlights:girl commit suicide at thiruvananthapuram


from mathrubhumi.latestnews.rssfeed http://bit.ly/2VnNkDE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages