ടിക് ടോക് താരമായ ജിംനേഷ്യം പരിശീലകനെ അജ്ഞാതസംഘം വെടിവെച്ചു കൊലപ്പെടുത്തി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, May 22, 2019

ടിക് ടോക് താരമായ ജിംനേഷ്യം പരിശീലകനെ അജ്ഞാതസംഘം വെടിവെച്ചു കൊലപ്പെടുത്തി

ന്യൂഡൽഹി: ടിക് ടോക് താരമായ ജിംനേഷ്യം പരിശീലകനെ അജ്ഞാതസംഘം വെടിവെച്ചു കൊലപ്പെടുത്തി. ഡൽഹി സ്വദേശിയായ മോഹിത് മോർ(27)ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം വൈകിട്ട് ഡൽഹി ധർമ്മപുരയിലായിരുന്നു സംഭവം. ധർമ്മപുരയിലെ ഫോട്ടോസ്റ്റാറ്റ് കടയിൽ സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്നതിനിടെയാണ് മോഹിതിന് നേരേ ആക്രമണമുണ്ടായത്. കടയിലേക്ക് ഇരച്ചുകയറിയ മൂന്നംഗസംഘം മോഹിതിന് നേരേ വെടിയുതിർക്കുകയായിരുന്നു. 13 ബുള്ളറ്റുകളാണ് അക്രമികളുടെ തോക്കുകളിൽനിന്ന് നിറയൊഴിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മോഹിതിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കറുത്ത മുഖംമൂടി ഉപയോഗിച്ച് മുഖം മറച്ചവരാണ് അക്രമം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ബൈക്കുകളിലെത്തിയ മൂന്നംഗസംഘം സംഭവത്തിനുശേഷം സമീപത്തെ ഇടുങ്ങിയ വഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമികനിഗമനം ഡൽഹിയിലെ ജിംനേഷ്യം പരിശീലകനായ മോഹിത് മോർ ഫിറ്റ്നസ് വീഡിയോകളിലൂടെയാണ് ടിക് ടോക് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽ പ്രശസ്തനായത്. അഞ്ചുലക്ഷത്തിലധികം പേരാണ് മോഹിത് മോറിനെ ടിക് ടോകിൽ പിന്തുടരുന്നത്.അന്വേഷണത്തിന്റെ ഭാഗമായി മോഹിതിന്റെ സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. Content Highlights:tik tok star mohit mor killed in delhi


from mathrubhumi.latestnews.rssfeed http://bit.ly/2JyUBz4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages