മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 2, 2019

മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

യുണൈറ്റഡ് നേഷൻസ്: ഏറെ നാളത്തെ ഇന്ത്യയുടെ ആവശ്യത്തിനൊടുവിൽ ജെയ്ഷെ മുഹമ്മദ് തലവൻമസൂദ് അസ്ഹറിനെ യുഎൻ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീൻ ആണ് ഈ വിവരം ട്വീറ്റ് ചെയ്തത്. ചൈന എതിർപ്പ് പിൻവലിച്ചതിനെ തുടർന്നാണ് മസൂദിന്റെ പേര് ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയത്.മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനായത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്. പുൽവാമ ഉൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ മസൂദ് അസ്ഹർ സ്ഥാപിച്ച ജെയ്ഷെ മുഹമ്മദിന് പങ്കുണ്ട്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതിൽ ഇന്ത്യ വിജയിച്ചതാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ കാരണമായത്. Big,small, all join together. Masood Azhar designated as a terrorist in @UN Sanctions list Grateful to all for their support. 🙏🏽#Zerotolerance4Terrorism — Syed Akbaruddin (@AkbaruddinIndia) May 1, 2019 പലതവണ ഇന്ത്യയും അമേരിക്കയും ബ്രിട്ടണും ഉൾപ്പെടെ രക്ഷാസമിതിയിൽ മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈന അത് വീറ്റോ അധികാരം ഉപയോഗിച്ച് തടയുകയായിരുന്നു. അടുത്തിടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ ചൈനീസ് സന്ദർശനമാണ് കാര്യങ്ങൾ മാറ്റി മറിച്ചത്. മസൂദ് അസറിനെ ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ ചൈന അനുകൂല നിലപാടെടുക്കുമെന്ന് പിന്നാലെ വാർത്തകൾ വന്നിരുന്നു. ഇതു ശരി വയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ നാലുതവണ മസൂദ് അസറിനെ ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ കൊണ്ടുവന്ന പ്രമേയങ്ങൾ ചൈന വീറ്റോ ഉപയോഗിച്ച് തടഞ്ഞിരുന്നു. ചൈന മാത്രമാണ് ഇന്ത്യയുടെ നീക്കങ്ങളെ എതിർത്തിരുന്നത്. Content Highlights:Masood Azhar designated as a terrorist in UN Sanctions list


from mathrubhumi.latestnews.rssfeed http://bit.ly/2LeY2wD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages