ആദ്യത്തെ വനിതാ മാച്ച് റഫറി; ചരിത്രം തിരുത്തി ജി.എസ്. ലക്ഷ്മി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, May 15, 2019

ആദ്യത്തെ വനിതാ മാച്ച് റഫറി; ചരിത്രം തിരുത്തി ജി.എസ്. ലക്ഷ്മി

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ആദ്യത്തെ വനിതാ മാച്ച് റഫറിയായി ഇന്ത്യയുടെ ജി.എസ്. ലക്ഷ്മി. മാച്ച് റഫറിമാരുടെ അന്താരാഷ്ട്ര പാനലിൽ ലക്ഷ്മിയെ ഉൾപ്പെടുത്തി. പുരുഷ ഏകദിനത്തിൽ അമ്പയറാകുന്ന ആദ്യവനിതയെന്ന ബഹുമതി ഓസ്ട്രേലിയയുടെ ക്ലെയർ പൊളാസാക് ഈ മാസമാദ്യം സ്വന്തമാക്കിയിരുന്നു. 51 വയസ്സുള്ള ലക്ഷ്മി ആഭ്യന്തര ക്രിക്കറ്റിലും മൂന്ന് വനിതാ ഏകദിനങ്ങളിലും മൂന്ന് വനിതാ ട്വന്റി 20-യിലും മാച്ച് റഫറിയായിരുന്നു. ഐ.സി.സി. പാനലിൽ ഉൾപ്പെട്ടത് വലിയ ബഹുമതിയാണെന്ന് ലക്ഷ്മി പറഞ്ഞു. വലംകൈയൻ ബാറ്റ്സ്മാനും ഔട്ട്സ്വിങ് ബൗളറുമായിരുന്ന ലക്ഷ്മി 1986-2004 കാലത്ത് സൗത്ത് സെൻട്രൽ റെയിൽവേസ്, ആന്ധ്ര, ബിഹാർ, പൂർവമേഖല, ദക്ഷിണമേഖല ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. മാച്ച് ഒഫീഷ്യലുകളായി കൂടുതൽ വനിതകളെ നിയമിക്കാനാണ് ശ്രമമെന്ന് ഐ.സി.സി. സീനിയർ മാനേജർ അഡ്രിയാൻ ഗ്രിഫിത്ത് വ്യക്തമാക്കി. Content Highlights: GS Lakshmi appointed first female match referee by ICC


from mathrubhumi.latestnews.rssfeed http://bit.ly/2WMdMsg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages