ഭുവനേശ്വർ: ഒഡിഷയിൽ ഫോനി ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ മേഖലകളിൽ എട്ടുദിവസമായി വെള്ളവും വൈദ്യുതിയും എത്താത്ത പശ്ചാത്തലത്തിൽ പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ. ഭുവനേശ്വറിലെ ഗരാജ് ഛക്കിൽ സെൻട്രൽ ഇലക്ട്രിസിറ്റി സപ്ലൈ യൂട്ടിലിറ്റി (സി.ഇ.എസ്.യു.) ഓഫീസിനുനേരേ ആക്രമണമുണ്ടായി. സംസ്ഥാനത്ത് പലയിടത്തും വൈദ്യുതിവകുപ്പിന്റെ ഓഫീസുകൾക്കുനേരേ ശനിയാഴ്ച ആക്രമണമുണ്ടായി. മേയ് മൂന്നിനാണ് ഫോനി ചുഴലിക്കാറ്റ് ഒഡിഷയിലെ തീരദേശങ്ങളിൽ നാശംവിതച്ചത്. തലസ്ഥാനനഗരമായ ഭുവനേശ്വറിൽ മാത്രം ഒന്നരലക്ഷത്തിലധികം വൈദ്യുതത്തൂണുകൾ കടപുഴകി. നാലരലക്ഷത്തിലധികം വൈദ്യുതി ഉപഭോക്താക്കളിൽ പകുതിപേർക്കു മാത്രമാണ് ഇതുവരെ വൈദ്യുതി ലഭിച്ചത്. പ്രവർത്തനങ്ങൾക്ക് വേഗംകൂട്ടാൻ മറ്റ് ജില്ലകളിൽനിന്നുള്ള ജീവനക്കാരെക്കൂടി വിന്യസിച്ചുവരികയാണെന്ന് ചീഫ് സെക്രട്ടറി എ.പി. പാഥി, കേന്ദ്ര കാബിനറ്റ് സെക്രട്ടറി പി.കെ. സിൻഹയെ അറിയിച്ചു. ഞായറാഴ്ചയോടെ ഭുവനേശ്വറിൽ വൈദ്യുതി പൂർണമായും പുനഃസ്ഥാപിക്കാനാകും. ഫോനി ബാധിത മേഖലകളായ പുരി, ഖുർദ, കട്ടക്ക്, ജഗത് സിങ്പുർ, കേന്ദ്രപര എന്നിവിടങ്ങളിലെ സർക്കാർ ഓഫീസുകൾ ശനി, ഞായർ ദിവസങ്ങളിലും തുറന്നുപ്രവർത്തിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. 14 ജില്ലകളിലെ ഒന്നരക്കോടി ആളുകളെയാണ് നാശനഷ്ടങ്ങൾ ബാധിച്ചത്. 41 പേർ മരിച്ചു. അഞ്ചുലക്ഷത്തിലധികം വീടുകളാണ് തകർന്നത്. Content Highlights:cyclone Fani, life in Odisha far from normal
from mathrubhumi.latestnews.rssfeed http://bit.ly/2VwecGD
via IFTTT
Sunday, May 12, 2019
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
എട്ടാം ദിവസവും വെള്ളവും വെളിച്ചവുമില്ല; ഒഡിഷയിൽ ഫോനി ബാധിതർ പ്രക്ഷോഭത്തിൽ
എട്ടാം ദിവസവും വെള്ളവും വെളിച്ചവുമില്ല; ഒഡിഷയിൽ ഫോനി ബാധിതർ പ്രക്ഷോഭത്തിൽ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment