ഹജ്ജ്; കരിപ്പൂരിൽനിന്നുള്ള ആദ്യ വിമാനം ജൂലായ്‌ ഏഴിന് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 23, 2019

ഹജ്ജ്; കരിപ്പൂരിൽനിന്നുള്ള ആദ്യ വിമാനം ജൂലായ്‌ ഏഴിന്

കൊണ്ടോട്ടി: കരിപ്പൂരിൽനിന്നുള്ള ഈ വർഷത്തെ ഹജ്ജ് വിമാന സർവീസുകളുടെ സമയക്രമം നിശ്ചയിച്ചു. ആദ്യവിമാനം ജൂലായ്‌ ഏഴിന് രാവിലെ ഏഴരയ്ക്ക് കരിപ്പൂരിൽനിന്ന് പുറപ്പെടും. സൗദി എയർ ലൈൻസിന്റെ എസ്.വി. 5749 വിമാനമാണ് ആദ്യസർവീസ് നടത്തുക. കരിപ്പൂരിൽനിന്ന് ഇത്തവണ മദീനയിലേക്കാണ് വിമാനങ്ങൾ സർവീസ് നടത്തുക. ആദ്യവിമാനം ഉച്ചയ്ക്ക് 1.05-ന് മദീനയിലെത്തും. ജൂലായ്‌ ഏഴുമുതൽ 20 വരെയാണ് കരിപ്പൂരിൽനിന്ന് ഹജ്ജ് സർവീസുള്ളത്. 300 തീർഥാടകരാണ് വിമാനത്തിലുണ്ടാവുക. ഏഴിന് രണ്ട് വിമാനങ്ങൾ ഹജ്ജ് സർവീസ് നടത്തും. രണ്ടാമത്തെ വിമാനം 3.05-ന് പുറപ്പെടും. എട്ട്, 10, 11, 12, 13, 16, തീയതികളിൽ മൂന്ന് വിമാനങ്ങൾ ഹജ്ജ് സർവീസ് നടത്തും. ഒമ്പത്, 14, 15, 17, 19 തീയതികളിൽ രണ്ടുവിമാനങ്ങളാണുണ്ടാവുക. 18-ന് ഒരുവിമാനവും 20-ന് നാലു വിമാനങ്ങളും സർവീസ് നടത്തും. മൊത്തം 35 ഹജ്ജ് വിമാനസർവീസുകൾ കരിപ്പൂരിൽനിന്നുണ്ടാകും. പുലർച്ചെ 3.10 മുതൽ 9.20 വരയൊണ് ഹജ്ജ് വിമാനങ്ങൾ പുറപ്പെടുക.ഹാജിമാരുടെ മടങ്ങിവരവ് ഓഗസ്റ്റ് 18 മുതൽ കൊണ്ടോട്ടി: കരിപ്പൂരിൽനിന്ന് ഹജ്ജിന് പുറപ്പെട്ടവരുടെ തിരിച്ചുവരവ് ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ടുവരെ. ആദ്യ വിമാനം 18-ന് പുലർച്ചെ 2.20-ന് കരിപ്പൂരിലെത്തും. ആദ്യദിവസം നാലു വിമാനങ്ങളിലായി 1200 ഹാജിമാർ മടങ്ങിയെത്തും. ജിദ്ദയിൽനിന്നാണ് ഹാജിമാരുടെ മടങ്ങിവരവ്. ഒരോ വിമാനത്തിലും 300 ഹാജിമാരാണുണ്ടാവുക. പുലർച്ചെ 1.30-നും രാവിലെ എട്ടരയ്ക്കുമിടയിലായിരിക്കും ഹാജിമാർ കരിപ്പൂരിലെത്തുക. മുൻവർഷങ്ങളിൽ പകൽ സമയങ്ങളിലായിരുന്നു ഹജ്ജ് വിമാനങ്ങൾ കരിപ്പൂരിലെത്തിയിരുന്നത്. 41 മുതൽ 46 ദിവസം വരെയാണ് ഇത്തവണത്തെ തീർഥാടകർ സൗദിയിലുണ്ടാവുക.


from mathrubhumi.latestnews.rssfeed http://bit.ly/2VZvmww
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages