ഇ വാർത്ത | evartha
തന്നെക്കാള്‍ 10 വയസ്സ് കുറവുള്ള ഭര്‍ത്താവിനെ രണ്ട് വര്‍ഷത്തിനുശേഷം പൊതുവേദിയില്‍ പരിചയപ്പെടുത്തി നടി ഊര്‍മിള; വീഡിയോ
ഒരുകാലത്ത് ബോളിവുഡിന്റെ സ്വപ്‌ന സുന്ദരിയായിരുന്നു ഊര്‍മിള മതോണ്ട്കര്‍. രംഗീല, സത്യ, പ്യാര്‍ തുനെ ക്യാ കിയാ, പിന്‍ജര്‍, ഭൂത് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിന്റെ മനംകവര്‍ന്ന താരം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ തിളങ്ങി നിന്ന ഊര്‍മിള രാം ഗോപാല്‍ വര്‍മയുടെ പ്രിയ നായികായിരുന്നു.
മലയാളത്തില്‍ ‘തച്ചോളി വര്‍ഗീസ് ചേകവറി’ല്‍ മോഹന്‍ലാലിന്റെ നായികയായും അഭിനയിച്ചിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ അജോബ എന്ന മറാത്തി ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. ഇതിനു ശേഷം തന്റെ നാല്‍പത്തിരണ്ടാം വയസ്സില്‍ വിവാഹിതയായെന്നും തന്നെക്കാള്‍ 10 വയസ് പ്രായം കുറവുളള കശ്മീരി മോഡലും ബിസിനസ്സുകാരനുമായ മൊഹ്‌സിന്‍ അക്തര്‍ മിര്‍നെയാണ് വിവാഹം കഴിച്ചത് എന്നും വാര്‍ത്തകള്‍ വന്നിരുന്നു.
അതീവ രഹസ്യമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞു രണ്ടുവര്‍ഷം പിന്നിട്ടിട്ടും പക്ഷെ പൊതുപരിപാടികളിലോ അഭിമുഖങ്ങളിലോ ഇരുവരും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മാധുരി എന്ന മറാഠി സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ ഊര്‍മിള തന്നെ തന്റെ ഭര്‍ത്താവിനെ വേദിയിലേയ്ക്കു ക്ഷണിച്ച് പരിചയപ്പെടുത്തി.
ഭര്‍ത്താവ് മൊഹ്‌സിന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് മാധുരി. സൊണാലി കുല്‍ക്കര്‍ണിയാണ് സിനിമയില്‍ നായികയായി എത്തുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Bhv0FP
via IFTTT

No comments:
Post a Comment