ആന്റിഗ്വ: ടി ട്വന്റി ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യൻ വനിതകൾക്ക് എതിരാളികൾ ഇംഗ്ലണ്ട്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് നാല് വിക്കറ്റിന് വിൻഡീസിനോട് തോറ്റിരുന്നു. ഇതോടെ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടും ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും തമ്മിലുള്ള സെമിഫൈനലിന് കളമൊരുങ്ങുകയായിരുന്നു. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനോട് തോറ്റാണ് ഇന്ത്യ കിരീടം കൈവിട്ടത്. അതിനുള്ള മധുരപ്രതികാരം കൂടിയാകും ഇന്ത്യക്ക് ഈ സെമിഫൈനൽ. ടിട്വന്റി വനിതാ ലോകകപ്പിൽ രണ്ടുവട്ടം സെമിയിലെത്തിയ ഇന്ത്യക്ക് ഇതുവരെ ഫൈനലിൽ ഇടം പിടിക്കാനായിട്ടില്ല. ഇംഗ്ലണ്ടിനെ കീഴടക്കിയാൽ ഹർമൻപ്രീതിനെയും സംഘത്തെയും കാത്തിരിക്കുന്നത് പുതിയ ചരിത്രമാണ്. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയും ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരായ വിൻഡീസും തമ്മിലാണ് രണ്ടാം സെമി പോരാട്ടം. വ്യാഴാഴ്ച രാത്രി 1.30-നാണ് ആദ്യ സെമി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിക്ക് രണ്ടാം സെമി നടക്കും. Content Highlights: Womens T-20 World Cup Semi Final India vs England
from mathrubhumi.latestnews.rssfeed https://ift.tt/2qU22Wv
via
IFTTT
No comments:
Post a Comment