ക്രിപ്‌റ്റോ കറൻസി നിക്ഷേപകർക്ക് നഷ്ടമായത് 49 ലക്ഷം കോടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

ക്രിപ്‌റ്റോ കറൻസി നിക്ഷേപകർക്ക് നഷ്ടമായത് 49 ലക്ഷം കോടി

കൊച്ചി:49,00,000,00,00,000 രൂപ! കാക്ക തൊള്ളായിരം പോലൊരു കണക്കാണിത്. കൃത്യമായി പറഞ്ഞാൽ 49 ലക്ഷം കോടി രൂപ. അതായത് 70,000 കോടി ഡോളർ. ബിറ്റ്കോയിൻ, ഈഥർ, റിപ്പിൾ തുടങ്ങിയ ക്രിപ്റ്റോ കറൻസികളുടെ മായികവലയത്തിൽ വീണുപോയവർക്ക് ഈ വർഷം ഇതുവരെയുള്ള നഷ്ടമാണ് ഇത്. വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളും കേന്ദ്ര ബാങ്കുകളും ക്രിപ്റ്റോ കറൻസികൾക്കെതിരേ കടുത്ത നടപടികൾ ആരംഭിച്ചതിനു പിന്നാലെ ഈ രംഗത്തെ പടലപ്പിണക്കം കൂടിയായതോടെയാണ് ഇടിവിന്റെ തോത് ഉയർന്നത്. വെള്ളിയാഴ്ച ഒരവസരത്തിൽ ബിറ്റ്കോയിനിന്റെ മൂല്യം 4,000 ഡോളറിലേക്ക് ഇടിഞ്ഞു. ഒരാഴ്ച കൊണ്ട് 23 ശതമാനം ഇടിവാണ് ഇതോടെ ബിറ്റ്കോയിനിന്റെ മൂല്യത്തിലുണ്ടായത്. 2017 ഡിസംബറിൽ 11,850 ഡോളറിലെത്തി റെക്കോഡിട്ട ബിറ്റ്കോയിനാണ് ഇപ്പോൾ ഈ നിലയിലേക്ക് പതിച്ചിരിക്കുന്നത്. ചില ക്രിപ്റ്റോ കറൻസികൾക്ക് റെക്കോഡ് നിലയിൽ നിന്ന് ഇതിനോടകം 70 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ജനുവരിയോടെ മൂല്യം ഇനിയും കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2,500 ഡോളർ വരെ താഴ്ന്നാലും അത്ഭുതപ്പെടാനില്ല. എന്നാൽ, ഇപ്പോഴും നിക്ഷേപകർ ഈ വിപണിയിൽ സജീവമാണ്. വില തിരിച്ചുകയറുമെന്ന പ്രതീക്ഷയിൽ വാങ്ങിക്കൂട്ടുന്നവരും കുറവല്ല. കേരളത്തിലും ഇത്തരത്തിലുള്ള നിക്ഷേപകരുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസികളിലൊന്നായ ബിറ്റ്കോയിനിന്റെ ഉപജ്ഞാതാക്കൾ തമ്മിലുള്ള പിണക്കങ്ങളാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം. 'ബിറ്റ്കോയിനി'ൽ നിന്ന് വിഭജിച്ച് 'ബിറ്റ്കോയിൻ ക്യാഷ്' കഴിഞ്ഞ വർഷം വികസിപ്പിച്ചിരുന്നു. ഇപ്പോൾ ബിറ്റ്കോയിൻ ക്യാഷിന്റെ നിയന്ത്രണത്തിനു വേണ്ടിയാണ് പോര്. എന്താണ് ക്രിപ്റ്റോ കറൻസി? ഭരണകൂടത്തിന്റെ അംഗീകാരമോ കേന്ദ്ര ബാങ്കിന്റെ നിയന്ത്രണമോ ഇല്ലാതെ ലോകം മുഴുവൻ ക്രയവിക്രയം ചെയ്യുന്ന കറൻസികളാണ് ഇവ. ഗൂഢാക്ഷര ലേഖനവിദ്യയാണ് ക്രിപ്റ്റോ. അത് ഉപയോഗിച്ച് വികസിപ്പിച്ചിരിക്കുന്നതിനാലാണ് ഈ നിഗൂഢ കറൻസികളെ 'ക്രിപ്റ്റോ കറൻസി' എന്നു പറയുന്നത്. സങ്കീർണ ഗണിതശാസ്ത്രത്താലും കംപ്യൂട്ടർ എൻജിനീയറിങ്ങിനാലും നയിക്കപ്പെടുന്നതാണ് ക്രിപ്റ്റോ കറൻസികൾ. 'സ്റ്റോഷി നകാമോട്ടോ' എന്ന അജ്ഞാതനായ ഒരാളാണ് 2008-ൽ 'ബിറ്റ്കോയിൻ' എന്ന വെർച്വൽ കറൻസി വികസിപ്പിച്ചത്. അത് അച്ചടിച്ച കറൻസിയല്ല. അതിനാലാണ് വെർച്വൽ കറൻസിയെന്ന് വിളിക്കുന്നത്. ബിറ്റ്കോയിൻ, ഈഥേറിയം, റിപ്പിൾ, ലൈറ്റ്കോയിൻ, ടെഥർ തുടങ്ങി നൂറിലേറെ ക്രിപ്റ്റോ കറൻസികൾ ഇന്നുണ്ട്. content highlight:Cryptocurrencies have shed almost 40 lakh core


from mathrubhumi.latestnews.rssfeed https://ift.tt/2Qg0HY3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages