ബിജെപിയുടെ പരസ്യച്ചെലവുകള്‍ ശ്രദ്ധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

ബിജെപിയുടെ പരസ്യച്ചെലവുകള്‍ ശ്രദ്ധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ചട്ടങ്ങളെ മറികടന്ന് പരസ്യത്തിനും പ്രചാരണത്തിനുമായി ബിജെപി ഭീമമായ തുക ചെലവഴിക്കുന്നുണ്ടെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തണമെന്ന് തിവാരി ആവശ്യപ്പെട്ടു. നവംബർ 16ന് പുറത്ത് വിട്ട ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ) റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ പരസ്യദാതാവ് ബിജെപിയാണെന്ന് തിവാരി ചൂണ്ടിക്കാണിച്ചു. നവംബർ 10 മുതൽ 16 വരെ 22,099 തവണയാണ് ബിജെപിയുടെ പരസ്യങ്ങൾ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത്. നിലവിൽ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പ്രചാരണത്തിനായി ബിജെപി ചെലവഴിച്ച തുക എത്രയാണെന്ന് കമ്മീഷൻ കണക്കാക്കണം. നെറ്റ്ഫ്ളിക്സിന്റേയും ആമസോണിന്റേയും പരസ്യങ്ങൾക്ക് മുകളിലാണ് ബിജെപിയുടെ പ്രചാരണം. ബിജെപി വെച്ചുപുലർത്തുന്ന തീവ്രമുതലാളിത്തത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും തിവാരി കൂട്ടിച്ചേർത്തു. Content bHighlights:Congress demandsEC to take cognisance of BJPs huge ad expenses, Five State Elections, Lok SabhaElection 2019


from mathrubhumi.latestnews.rssfeed https://ift.tt/2DH8IPd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages