നാസിത്തടവിലെ കൂട്ടനരഹത്യ; പതിറ്റാണ്ടുകള്‍ക്ക് ശേഷം 94 കാരന്‍ കുറ്റക്കാരനെന്ന് ജര്‍മന്‍ കോടതി - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, November 25, 2018

demo-image

നാസിത്തടവിലെ കൂട്ടനരഹത്യ; പതിറ്റാണ്ടുകള്‍ക്ക് ശേഷം 94 കാരന്‍ കുറ്റക്കാരനെന്ന് ജര്‍മന്‍ കോടതി

ബെർലിൻ: രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ഭരണകൂടം തടവിലാക്കിയ 36,000 പേരുടെ മരണത്തിന് ഉത്തരവാദിയായ ഹൻസ് എച്ച് കുറ്റക്കാരനെന്ന് ജർമൻ കോടതികണ്ടെത്തി. കൂട്ടനരഹത്യയ്ക്ക് കാരണക്കാരനെന്ന് കണ്ടെത്തിയ ഹൻസിനുള്ള ശിക്ഷ കോടതി പിന്നീട് തീരുമാനിക്കും നാസിയുടെ സൈന്യത്തിലെ ഡെത്ത്സ് ഹെഡ് ബറ്റാലിയൻ അംഗമായിരുന്നു ഹൻസ്. ഓസ്ട്രിയയിലെ മൗതോസൻ ക്യാംപിൽ അരങ്ങേറിയ പീഡനങ്ങളുടെ പൂർണ ഉത്തരവാദിത്തം ഹൻസിനാണെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു. 1944 മുതൽ 1945 വരെയുള്ള കാലയളവിൽ നാസി ക്യാംപുകളിൽ പെട്ട മൗതേസൻ ക്യംപിലെ തടവുകാർ അടിമവേല ചെയ്യാൻ നിർബന്ധിതരായിരുന്നു. ഫോട്ടോ: എഎഫ്പി ക്യാംപിന്റെ കാവൽക്കാരനായിരുന്ന ഹൻസ് പതിനായിരക്കണക്കിനാളുകളെ കൊന്നൊടുക്കിയതായി കോടതി കണ്ടെത്തി. ഇക്കാലത്ത് മൗതേസൻ ക്യാംപിൽ 36,223 തടവുകാർ മരിച്ചതായാണ് ഔദ്യോഗികകണക്ക്. പല രീതിയിലുള്ള ക്രൂരപീഡനങ്ങൾക്കിരയായാണ് തടവുകാർ മരിച്ചത്. ഗ്യാസ് പ്രയോഗം, വിഷമരുന്ന് കുത്തിവെയ്പ് എന്നിവ കൂടാതെ വെടിയേറ്റും ധാരാളം പേർ കൊല്ലപ്പെട്ടു. ഭൂരിഭാഗം പേർ മരിക്കാനിടയായത് പട്ടിണിയും അതിശൈത്യവും മൂലവുമാണ്. എല്ലാവിധത്തിലുള്ള കൊലപാതകരീതികളിലും പരിജ്ഞാനമുണ്ടായിരുന്ന ഹൻസ് കൂട്ടക്കൊലയ്ക്ക് ആ രീതികൾ പരീക്ഷിച്ചിരുന്നു. ഏകദേശം രണ്ടു ലക്ഷത്തോളം പേർ ഈ ക്യാംപിൽ തടവിലാക്കപ്പെട്ടിരുന്നെങ്കിലും 1945 അമേരിക്കൻ സൈന്യം ക്യാംപിലുള്ളവരെ മോചിപ്പിക്കുമ്പോൾ തടവുകാരുടെ എണ്ണം പകുതിയിൽ താഴെയായിരുന്നു. ഫോട്ടോ: എഎഫ്പി ഹൻസിന് 95 വയസാണ്ഇപ്പോൾ പ്രായം. നാസിസേനയിലുണ്ടായിരുന്ന ഓസ്കാർ ഗ്രോനിങ്, റെയ്ൻഹോൾഡ് ഹാനിങ് എന്നിവരെ കൂട്ടക്കൊലയിൽ കുറ്റക്കാരെന്ന് ജർമൻകോടതി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇവരുടെ കുറ്റം തെളിയിക്കപ്പെടുമ്പോൾ ഇരുവർക്കും 94 ആയിരുന്നു പ്രായം. ശിക്ഷ നടപ്പിലാക്കുന്നതിനു മുമ്പ് ഇവർ മരിക്കുകയും ചെയ്തു. Content Highlights:Berlin Man Charged With Over 36,000 Deaths In Nazi Concentration Camp
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2FAmrd8
via IFTTT

No comments:

Post a Comment

Post Bottom Ad

Pages