ഇ വാർത്ത | evartha
ശബരിമല: കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം
ശബരിമല ദര്‍ശനത്തിന് തയ്യാറായി കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. മലപ്പുറം വഴിക്കടവ് സ്വദേശി സംഗീതിനെയാണ് ആക്രമിച്ചത്. പരിക്കേറ്റ സംഗീതിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാരക്കോട് ഉത്സവത്തിനിടെയായിരുന്നു ആക്രമണമുണ്ടായത്. പിന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെന്ന് സംഗീത് ആരോപിച്ചു. വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെ സംഗീത് ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് നാമജപപ്രതിഷേധം നടന്നിരുന്നു.
കണ്ണൂര്‍ സ്വദേശി രേഷ്മാ നിശാന്ത് അടക്കമുള്ള മൂന്നു യുവതികളാണ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ശബരിമലയില്‍ പോകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇവര്‍ പിന്നീട് ഇതില്‍നിന്ന് പിന്‍മാറിയിരുന്നു. സുപ്രീംകോടതി വിധി വന്നതുമുതല്‍ സന്നിധാനത്തേക്ക് പോകാന്‍ വ്രതം എടുക്കുന്നുണ്ടെന്ന് യുവതികള്‍ വ്യക്തമാക്കിയുന്നു. തുടര്‍ന്ന് യുവതിയുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. അജ്ഞാത അക്രമികള്‍ വീടിന് നേരെ കല്ലെറിയുകയായിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PYFwdK
via IFTTT
No comments:
Post a Comment