ഇ വാർത്ത | evartha
യമഹയ്ക്കും കെടിഎമ്മിനും ഭീഷണി മുഴക്കി സുസുക്കി, ജിക്‌സര്‍ 250 ജൂണില്‍
ജിക്‌സര്‍ മോഡലുകള്‍ക്കുള്ള പ്രചാരം മുന്‍നിര്‍ത്തി നിര വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സുസുക്കി. അടുത്തവര്‍ഷം ജൂണില്‍ പുതിയ സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. 300 സിസിക്ക് താഴെയുള്ള ബൈക്കുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറുന്ന പശ്ചാത്തലത്തില്‍ സ്‌പോര്‍ടി ഭാവമുള്ള ജിക്‌സര്‍ 250 ബൈക്ക് വിപണി പിടിക്കുമെന്നാണ് സുസുക്കി പ്രതീക്ഷിക്കുന്നത്.
ജിക്‌സര്‍ 150 യുടെ ചാസി ഉപയോഗിക്കുമെങ്കിലും കൂടുതല്‍ കരുത്താര്‍ന്ന 250 സിസി എഞ്ചിനെ ഉള്‍ക്കൊള്ളാന്‍ അനിവാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുമാകും സസ്‌പെന്‍ഷന്‍ നിറവേറ്റുക.
ജിക്‌സര്‍ 250 യുടെ ഇരുടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ ഒരുങ്ങും. ഇരട്ട ചാനല്‍ എബിഎസ് അടിസ്ഥാന ഫീച്ചറുകളുടെ പട്ടികയില്‍പ്പെടുമോ എന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 14.6 bhp കരുത്തും 14 Nm torque ഉം സൃഷ്ടിക്കാന്‍ കഴിവുള്ള 155 സിസി എഞ്ചിനാണ് നിലവിലെ ജിക്‌സറുകളില്‍ തുടിക്കുന്നത്.
എന്തായാലും വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് വേണ്ടി ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 250 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാകും പുതിയ ജിക്‌സര്‍ 250 യ്ക്ക് കമ്പനി നല്‍കുക. 22 മുതല്‍ 25 bhp വരെ കരുത്തുത്പാദനം എഞ്ചിന്‍ അവകാശപ്പെടും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്.
രാജ്യാന്തര വിപണിയില്‍ കമ്പനി അവതരിപ്പിക്കുന്ന GSX-250R സൂപ്പര്‍സ്‌പോര്‍ട്‌സ് ബൈക്കില്‍ ഇരട്ട സിലിണ്ടറുള്ള എഞ്ചിനാണ് ഇടംപിടിക്കുന്നത്. യമഹ FZ25 ആയിരിക്കും ഇന്ത്യയില്‍ വിപണിയില്‍ ജിക്‌സര്‍ 250 യുടെ പ്രധാന എതിരാളി. കെടിഎം 200 ഡ്യൂക്ക്, ടിവിഎസ് അപാച്ചെ RTR 200, ബജാജ് പള്‍സര്‍ NS, RS 200 എന്നിവര്‍ക്കും ജിക്‌സര്‍ 250 ഭീഷണി മുഴക്കും.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2FOJcu2
via IFTTT
No comments:
Post a Comment