പമ്പ ശാന്തം; തീർഥാടകപ്രവാഹം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

പമ്പ ശാന്തം; തീർഥാടകപ്രവാഹം

പമ്പ: ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ വെള്ളിയാഴ്ച സന്നിധാനത്തേക്കുള്ള തീർഥാടകരുടെ എണ്ണം കൂടി. വെള്ളിയാഴ്ച വൈകീട്ടുവരെ 41,220 തീർഥാടകരാണെത്തിയത്. ഈ മണ്ഡലകാലത്ത് ഇത്രയധികം തീർഥാടകർ എത്തുന്നത് ആദ്യമായാണ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പമ്പയിലും പരിസരത്തും കനത്ത മഴ പെയ്തെങ്കിലും തിരക്കിനെ ബാധിച്ചില്ല.മണിക്കൂറിൽ രണ്ടായിരത്തിനും 2200-നുമിടയിൽ തീർഥാടകരാണ് മലകയറിയതെന്നാണ് പോലീസ് കണക്ക്. വെർച്വൽ ക്യു വഴി ദർശനത്തിനെത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഈ വർഷം മുതൽ ഗണപതിയമ്പലത്തിനോട് ചേർന്നുള്ള നടപ്പന്തലിലാണ് വെർച്വൽ ക്യുവിനുള്ള രേഖകൾ പരിശോധിക്കുന്നത്. മുൻവർഷങ്ങളിൽ രാമമൂർത്തി മണ്ഡപത്തിലായിരുന്നു ഇത്. ട്രിപ്പുകൾ ഇരട്ടിയാക്കി കെ.എസ്.ആർ.ടി.സി.തിരക്ക് വർധിച്ചതോടെ കെ.എസ്.ആർ.ടി.സി. നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകളുടെ ട്രിപ്പുകൾ ഇരട്ടിയാക്കി. വെള്ളിയാഴ്ച വൈകീട്ടുവരെമാത്രം നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി. 530 സർവീസുകൾ നടത്തി. 12,49,234 രൂപയായിരുന്നു കളക്‌ഷൻ. ഇതിനുമുമ്പുള്ള ദിവസങ്ങളിൽ ശരാശരി ഏഴുലക്ഷം രൂപയായിരുന്നു കളക്‌ഷൻ. 140 ബസുകളാണ് നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിനായി കെ.എസ്.ആർ.ടി.സി. എത്തിച്ചിട്ടുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/2KrAyQN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages