നവോത്ഥാന, ഭരണഘടനാ പാഠങ്ങളുമായി സ്‌കൂളുകളിലേക്ക് സർക്കാർ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

നവോത്ഥാന, ഭരണഘടനാ പാഠങ്ങളുമായി സ്‌കൂളുകളിലേക്ക് സർക്കാർ

തിരുവനന്തപുരം: സമൂഹം വർഗീയമായി ഏറെ വിഭജിക്കപ്പെട്ടു വരുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ നവോത്ഥാനചരിത്രവും ഭരണഘടനയുടെ പ്രാധാന്യവും കുട്ടികളെ പഠിപ്പിക്കാൻ പദ്ധതി. സംസ്ഥാനം പിന്നിട്ട നവോത്ഥാനപാതകളും ഭരണഘടനയുടെ അപ്രമാദിത്വവും കുട്ടികളുടെ അവകാശവും സംബന്ധിച്ച് സ്കൂളുകൾ കേന്ദ്രീകരിച്ച് വലിയ പ്രചാരണം നടത്താനാണ് സർക്കാർ പദ്ധതി. 'നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം' എന്നാണ് പരിപാടിയുടെ പേര്. ഭരണഘടനാദിനം കൂടിയായ തിങ്കളാഴ്ച രാവിലെ ഒന്പതു മണിക്ക് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നിർവഹിക്കും. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികാഘോഷത്തിന് മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി സർക്കാർ വരുന്നത്. ശബരിമലയിലെ യുവതീപ്രവേശ വിവാദമടക്കമുള്ള സാഹചര്യത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കണമെന്ന വിലയിരുത്തലാണ് പദ്ധതിക്ക് അടിസ്ഥാനം. എല്ലാ സ്കൂളുകളിലും പരിപാടി നടത്താൻ വിദ്യാഭ്യാസ വകുപ്പിനെയും ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്കൂളുകളിലെ മുഴുവൻ കുട്ടികളേയും ഭാഗമാക്കണമെന്നാണ് നിർദേശം. നവോത്ഥാന ചരിത്രപ്രദർശനം, പ്രഭാഷണം, ചരിത്രബോധനം, ഡോക്യുമെന്ററി പ്രദർശനം, റിയാലിറ്റിഷോ, നവോത്ഥാനസാഹിത്യ പ്രചാരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകും. ഉപജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങളുമുണ്ടാവും. വിദ്യാർഥികൾക്കായി നവോത്ഥാനചരിത്രവും ഭരണഘടനാമൂല്യങ്ങളും ഉൾപ്പെടുത്തി പുസ്തകവും തയ്യാറാക്കുന്നുണ്ട്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചമർത്തലുകളും പൗരാവകാശലംഘനങ്ങളും നിറഞ്ഞ കേരളീയ സമൂഹം നവോത്ഥാനപ്രക്രിയയിലൂടെ എങ്ങനെ മാറിയെന്നത് സംബന്ധിച്ച് അറിവ് പകരുന്നതായിരിക്കും പരിപാടി. content highlights; kerala, school,syllabus,renaissance, Constitutionlessons- kerala schools


from mathrubhumi.latestnews.rssfeed https://ift.tt/2PNU7Zq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages