ഛത്തർപുർ (മധ്യപ്രദേശ്): രൂപയുടെ മൂല്യമിടിവിനെ തന്റെ അമ്മയുടെ പ്രായവുമായി ഉപമിച്ചതിൽ കോൺഗ്രസിനെതിരേ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റൊന്നും പറയാനില്ലാത്തതിനാലാണ് മറ്റൊരാളുടെ അമ്മയെ അവഹേളിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. രൂപയുടെ മൂല്യം മോദിയുടെ അമ്മയുടെ പ്രായത്തിന്റെ അത്രയും ഇടിഞ്ഞുവെന്ന യു.പി. കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബറിന്റെ പ്രസ്താവനയാണ് കഴിഞ്ഞദിവസം വിവാദമായത്.യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയെയും മോദി കടന്നാക്രമിച്ചു. 125 കോടി ജനങ്ങളാണ് തന്റെ സർക്കാരിന്റെ ഹൈക്കമാൻഡെന്നും ഒരു ‘മാഡ’ത്തിന്റെ റിമോട്ട് കൺട്രോളിലല്ല സർക്കാരെന്നും അദ്ദേഹം പരിഹസിച്ചു. ‘മാഡ’ത്തിന്റെ സർക്കാരിന്റെകാലത്ത് പണക്കാർക്കായി ബാങ്കുകൾ കാലിയാക്കി. എന്നാൽ, തങ്ങളുടെ സർക്കാർ ദരിദ്രരായ യുവാക്കൾക്കായി ബാങ്കുകളുടെ വാതിലുകൾ തുറന്നു -അദ്ദേഹം പറഞ്ഞു.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ ‘മാമ’ എന്നുവിളിക്കുന്നതിൽ കോൺഗ്രസ് എന്തിനാണ് ആശങ്കാകുലരാകുന്നതെന്നും മോദി ചോദിച്ചു. ക്വത്റോച്ചി മാമനെയും വാറൻ ആൻഡേഴ്സൺ മാമനെയും ഓർക്കുന്നില്ലേ എന്ന് ബൊഫോഴ്സ് അഴിമതിയും ഭോപാൽ വാതകദുരന്തവും പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Rc6cnQ
via
IFTTT
No comments:
Post a Comment