മോദിക്കെതിരേ വാരാണസിയില്‍ മത്സരിക്കാനൊരുങ്ങി 111 തമിഴ് കര്‍ഷകര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 24, 2019

മോദിക്കെതിരേ വാരാണസിയില്‍ മത്സരിക്കാനൊരുങ്ങി 111 തമിഴ് കര്‍ഷകര്‍

വാരാണസി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേവാരണസിയിൽ 111 തമിഴ് കർഷകർ മത്സരിക്കും. കർഷക പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ തലസ്ഥാനത്ത് സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിവന്ന തമിഴ് നാട്ടിലെ കർഷകരാണ് മോദിക്കെതിരേതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് കർഷക സംഘടനാ നേതാവ് പി. അയ്യക്കണ്ണ് പറഞ്ഞു. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽനിന്നുള്ള 111 കർഷകരാണ് വാരാണസി മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുക. കാർഷികോത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുക എന്നതടക്കമുള്ള കാര്യങ്ങൾ എൻഡിഎയുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചു കൊണ്ടാണ് കർഷകർ മത്സരരംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് ബിജെപി തയ്യാറായില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകതന്നെ ചെയ്യുമെന്നും അയ്യക്കണ്ണ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ട് കർഷകരുടെ വിഷയം ഉയർത്തിക്കൊണ്ടുവരാനുള്ള തീരുമാനത്തിന് രാജ്യത്തെ എല്ലാ കർഷകരുടെയും പിന്തുണയുണ്ടെന്നും അയ്യക്കണ്ണ് പറഞ്ഞു. ഡിഎംകെ, എഎംഎംകെ തുടങ്ങിയ കക്ഷികൾ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന കാര്യം തങ്ങളുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്താമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. നിലവിൽ ബിജെപിയാണ് ഭരണം കയ്യാളുന്നത്. അതിനാലാണ് ബിജെപിയോട് തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കോ പ്രധാനമന്ത്രി മോദിക്കോ എതിരല്ല തങ്ങളെന്നും അധികാരത്തിലെത്തുന്നതിനു മുൻപ് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്നും വരുമാനം വർധിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്നുമുള്ള മോദിയുടെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും കർഷകർ പറയുന്നു. കർഷകർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായി 300 കർഷകർക്ക് വാരാണസിയിലേയ്ക്ക് പോകുന്നതിന് തീവണ്ടി ടിക്കറ്റുകൾ ബുക്ക് ചെയ്തതായും അയ്യക്കണ്ണ് വ്യക്തമാക്കി. Content Highlights:Tamil Nadu farmers to contest against PM Modi in Varanasi, Lok Sabha Election 2019


from mathrubhumi.latestnews.rssfeed https://ift.tt/2JIUUYW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages