വിളവ് കൂട്ടാൻ കൃഷിയിടത്തിലെത്തി മന്ത്രം ചൊല്ലിയാൽ മതിയെന്ന് ഗോവ സർക്കാർ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

വിളവ് കൂട്ടാൻ കൃഷിയിടത്തിലെത്തി മന്ത്രം ചൊല്ലിയാൽ മതിയെന്ന് ഗോവ സർക്കാർ

പനജി: വിളവ്വർധിപ്പിക്കാൻ കോസ്മിക് ഫാമിങ് എന്ന പുതിയസാങ്കേതികവിദ്യകർഷകർക്ക് പരിചയപ്പെടുത്തി ഗോവ സർക്കാർ. കൃഷിയിടത്തിലെത്തിവേദമന്ത്രങ്ങളുരുവിട്ടാൽ നല്ല വിളവ് ലഭിക്കുമെന്ന് വിശ്വസിക്കുന്ന രീതിയാണ് കോസ്മിക് ഫാമിങ്. ഒരു കർഷകൻ ദിവസവും 20 മിനിട്ട് തന്റെ കൃഷിയിടത്തിലെത്തി വേദ മന്ത്രങ്ങൾ ഉരുവിടണം.ഇപ്രകാരം20 ദിവസം തുടർച്ചയായി മന്ത്രം ചൊല്ലിയാൽ മികച്ച വിളവുണ്ടാകുമെന്നുമാണ് കോസ്മിക് ഫാമിങ് പ്രചാരകർ പറയുന്നത്.ഈ രീതി അവലംബിക്കാനാണ് സംസ്ഥാന കൃഷി വകുപ്പ് കർഷകരെ ഉപദേശിക്കുന്നത്. മന്ത്രം ചൊല്ലുമ്പോൾ ഈ പ്രപഞ്ചത്തിലെ ഊർജംകൃഷിയിടത്തിലെത്തുമെന്നും ഇത് ചെടികളെ ശക്തമായി വളർത്തി കൂടുതൽ വിളവ് നൽകുമെന്നുമാണ്ഇവരുടെ കണക്കുകൂട്ടൽ. മന്ത്രജപത്തിലൂടെ നെൽകൃഷിയുടെ വിളവ് വർധിപ്പിക്കാമെന്ന് മന്ത്രി വിജയ് സർദേശായി മുമ്പൊരവസരത്തിൽ കർഷകരെ ഉപദേശിച്ചിരുന്നു. കോസ്മിക് ഫാമിങ്ങിനെക്കുറിച്ച് ശിവ് യോഗ് ഫൗണ്ടേഷൻ, ബ്രഹ്മകുമാരീസ് എന്നീ പ്രസ്ഥാനങ്ങളുമായി സർക്കാർ ചർച്ചകൾ നടത്തിവരികയാണെന്ന് കൃഷിവകുപ്പിലെ ഉന്നതോദ്യോഗസ്ഥൻ അറിയിച്ചു. സംസ്ഥാന കൃഷി മന്ത്രി വിജയ് സർദേശായിയും വകുപ്പ് ഡയറക്ടർ നെൽസൺ ഫിഗറെഡോയുംശിവ് യോഗ് കൃഷിയുടെ പ്രചാരകനായഗുരു ശിവാനന്ദുമായി ചർച്ച നടത്തിയതായും മന്ത്രാലയം അറിയിച്ചു. കോസ്മിക് ഫാമിങ്ങിലൂടെ സംസ്ഥാനത്തെ കൃഷിയിടങ്ങളിൽ പരിസ്ഥിതി സൗഹൃദ-ജൈവ കൃഷി വ്യാപിപിക്കാമെന്നും ഉത്പാദനം കൂട്ടാമെന്നും ഫിഗറെഡോ പറഞ്ഞു. ശിവ് യോഗ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോസ്മിക് ഫാമിങ്ങിന്റെ പ്രാധാന്യത്തെ കുറിച്ച് കർഷകരോട്വിശദീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:Chant Vedic Mantra For Better Crop,Goa Governments Advice To Farmers, Vijay Sardesai


from mathrubhumi.latestnews.rssfeed https://ift.tt/2Ra8DHL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages