നടവരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡിനെ ബാധിക്കും- കടകംപള്ളി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

നടവരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡിനെ ബാധിക്കും- കടകംപള്ളി

തിരുവനന്തപുരം: ശബരിമലയിലെ നടവരവ് കുറഞ്ഞത് ദേവസ്വം ബോർഡിനെ ബാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നടവരവ് കുറഞ്ഞത് സർക്കാരിന് ഒരിക്കലും പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. എന്നാൽ ദേവസ്വം ബോർഡിലെ ശമ്പളം, ആനുകൂല്യങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്നതിൽ പ്രയാസമുണ്ടാക്കും- മന്ത്രി പറഞ്ഞു. നടവരവ് കുറയ്ക്കുക എന്നത് ആർ.എസ്.എസിന്റെയും സംഘപരിവാറിന്റെയും ലക്ഷ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരുംദിവസങ്ങളിൽ നടവരവ് വർധിക്കുമെന്നാണ് പ്രതീക്ഷ. മുൻവർഷങ്ങളിലും നടവരവ് കുറയ്ക്കാൻ സംഘപരിവാർ ശ്രമം നടത്തിയിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ സർക്കാർ ഇടപെടേണ്ട സാഹചര്യമുണ്ടായാൽ നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മന്ത്രിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് ബി.ജെ.പി നേതാവ് ജി. രാമൻനായർ പ്രതികരിച്ചു. ക്ഷേത്രത്തിലെ നടവരവ് കുറയ്ക്കാൻ ആർ.എസ്.എസ്. ശ്രമിക്കുന്നുവെന്ന ആരോപണം ശരിയല്ല. ദേവസ്വംബോർഡിന് ലഭിക്കുന്ന പണംകൊണ്ട് ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് സൗകര്യമൊരുക്കുന്നില്ല. കാണിക്കപണം കൊണ്ട് വിശ്വാസികൾക്കെതിരായ നിലപാട് സ്വീകരിക്കുന്നതിനാലാണ് അവർ കാണിക്കയിടാത്തതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡിന്റെ പണം സർക്കാരിന്റെ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും രാമൻ നായർ ആരോപിച്ചു. Content Highlights:sabarimala nadavaravu; minister kadakampally surendrans response


from mathrubhumi.latestnews.rssfeed https://ift.tt/2QjjOAB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages