മുഖ്യമന്ത്രി ബിജെപിയുടെ തലതൊട്ടപ്പനെന്ന് രമേശ് ചെന്നിത്തല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

മുഖ്യമന്ത്രി ബിജെപിയുടെ തലതൊട്ടപ്പനെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻബിജെപിയുടെ തലതൊട്ടപ്പനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് ബിജെപിയുടെ ഒക്കച്ചങ്ങാതിയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണംയാഥാർഥ്യം മറച്ചുവെക്കാനാണെന്നുംകേരളത്തിൽ അപ്രസക്തമായ ബിജെപിയെ ശക്തിപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കുന്നത് സിപിഎമ്മാണെന്നും ചെന്നിത്തല ആരോപിച്ചു.സിപിഎമ്മും സർക്കാരും ബിജെപിക്ക് രാഷ്ട്രീയ മാന്യത നൽകാൻ ശ്രമിക്കുകയാണെന്നുംഅദ്ദേഹംആരോപിച്ചു.തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽസംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ പരസ്പര വിരുദ്ധമായ നിലപാടുകളിലൂടെ സർക്കാർ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു. ദേവസ്വം ബോർഡ് സാവകാശം തേടുമ്പോൾ സർക്കാർ രണ്ടു ദിവസം സ്ത്രീ പ്രവേശത്തിന് മാറ്റിവെക്കാമെന്ന് പറയുന്നു. എല്ലാം ഉടൻ ശരിയാക്കുമെന്നാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ്ഭവന്റെ പത്രക്കുറിപ്പിൽ ഉണ്ടായിരുന്നത്. എന്നാൽ ശബരിമലയിൽ ഒന്നും ശരിയാക്കിയില്ല. കഴിഞ്ഞ രണ്ടര വർഷമായി എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ശബരിമല വിഷയത്തിൽ വസ്തുതകൾ മനസിലാക്കി ഇടപെടാൻ സർക്കാർ തയ്യാറാകുന്നില്ല. കൂട്ടമായി പോകാനോ വിരിവെക്കാൻ മതിയായ സൗകര്യം ഒരുക്കാനോ ശ്രദ്ധിക്കുന്നില്ല. ശബരിമലയിലേക്ക് പോകാൻ ഭക്തർക്ക് ഭയമാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയിൽ ഇത്തവണ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വൻ ഇടിവ് ഉണ്ടായിട്ടുണ്ട്. കടകൾ എടുത്തവർ കൂട്ടമായി പ്രതിഷേധിക്കുന്നു. ഇത്തവണത്തെ കുഴപ്പങ്ങൾക്കെല്ലാം കാരണം സർക്കാരിന്റെ അനുചിതമായ നിയന്ത്രണങ്ങളാണ്. തീർഥാടനത്തെ ദുർപ്പെടുത്താൻ മുഖ്യമന്ത്രിയും സർക്കാരും ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല പ്രശ്നം വഷളാക്കി നിർത്തിയാൽ വികസന പ്രവർത്തനങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ സർക്കാരിനാകും. കോൺഗ്രസിനെ തളർത്തുക, ബിജെപിയെ വളർത്തുക എന്നതിന് പുറമേ സർക്കാരിന്റെ പിടിപ്പുകേടിനെ മറച്ചുവെക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ശബരിമലയിൽ പ്രളയാനന്തരം യാതൊരു വികസന പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. പമ്പയിലും നിലയ്ക്കലും അടിസ്ഥാന സൗകര്യങ്ങളില്ല.ശബരിമലയിൽ കലാപമുണ്ടാക്കാനാണ് ആർഎസ്എസ്, ബിജെപി ശ്രമം. ബിജെപി സംസ്ഥാന പ്രസിഡന്റ് ഓരോ ദിവസവും നിലപാട് മാറ്റി അപഹാസ്യനാകുന്നു. കേരളത്തിലെ മതേതര നിലപാട് യഥാർഥ വിശ്വാസികളോടൊപ്പമാണ്. കോൺഗ്രസിന്റെ നിലപാട് വിശ്വാസികൾക്കൊപ്പം - ചെന്നിത്തല കൂട്ടിച്ചേർത്തു. Content Highlights:Government is trying to trick people on Sabarimala issue - Chennithala, sabarimala Women Entry


from mathrubhumi.latestnews.rssfeed https://ift.tt/2BsI2Qz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages