കെ. സുരേന്ദ്രനെ ജാമ്യത്തിലിറക്കാന്‍ പോരാട്ടം തുടരും- ശ്രീധരന്‍പിള്ള - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

കെ. സുരേന്ദ്രനെ ജാമ്യത്തിലിറക്കാന്‍ പോരാട്ടം തുടരും- ശ്രീധരന്‍പിള്ള

കൊട്ടാരക്കര:കെ.സുരേന്ദ്രനെതിരായ കള്ളക്കേസുകൾക്കെതിരേ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരുമെന്ന്ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. ബി.ജെ.പി. നേതാക്കൾക്കെതിരേ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ തെറ്റായ കാര്യങ്ങളാണ് എഴുതിച്ചേർത്തിരിക്കുന്നതെന്നും സംസ്ഥാനത്തെ പോലീസും ഭരണകൂടവും വിഡ്ഢികളാണെന്നും അദ്ദേഹം ആരോപിച്ചു. കേരളം നാണംകെട്ട നാടായി മാറുകയാണ്. പോലീസിന്റെ നടപടികൾ നിയമവ്യവസ്ഥയ്ക്ക് തന്നെ അപമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനെല്ലാം വളംവെച്ച് കൊടുക്കുകയാണ്. ഇത്തരത്തിൽ മുന്നോട്ടുപോയാൽ കേരളം എങ്ങോട്ടാണ് പോകുന്നതെന്നും ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു. റിമാൻഡിൽ കഴിയുന്ന കെ. സുരേന്ദ്രനെ പുറത്തിറക്കാൻ നിയമപരമായ ശ്രമങ്ങൾ തുടരും. ഞങ്ങൾ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നവരാണ്. കെ. സുരേന്ദ്രനെജാമ്യത്തിലിറക്കാൻ നോക്കും. കേസിന്റെ കാര്യങ്ങൾക്കായി മുതിർന്ന അഭിഭാഷകരെ അടക്കം ഉൾപ്പെടുത്തി പ്രത്യേകസെൽ രൂപീകരിക്കും. ബി.ജെ.പി. പ്രവർത്തകർക്കെതിരേ കള്ളക്കേസെടുത്ത് അടിച്ചമർത്താനുള്ള നീക്കത്തിനെതിരേ ദേശീയതലത്തിലടക്കം പോരാട്ടം ശക്തമാക്കുമെന്നും പി.എസ്. ശ്രീധരൻപിള്ള വ്യക്തമാക്കി. Content Highlights:sabarimala:bjp state president ps sreedharan pillai speaks about k surendrans case


from mathrubhumi.latestnews.rssfeed https://ift.tt/2KuwTll
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages