കണ്ണൂര്‍ സര്‍വകലാശാല ബിരുദപരീക്ഷയില്‍ വിദ്യാര്‍ഥികളുടെ അമ്പരപ്പിക്കുന്ന ഉത്തരങ്ങള്‍ കണ്ട് അധ്യാപകര്‍ ഞെട്ടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 29, 2018

കണ്ണൂര്‍ സര്‍വകലാശാല ബിരുദപരീക്ഷയില്‍ വിദ്യാര്‍ഥികളുടെ അമ്പരപ്പിക്കുന്ന ഉത്തരങ്ങള്‍ കണ്ട് അധ്യാപകര്‍ ഞെട്ടി

ഇ വാർത്ത | evartha
കണ്ണൂര്‍ സര്‍വകലാശാല ബിരുദപരീക്ഷയില്‍ വിദ്യാര്‍ഥികളുടെ അമ്പരപ്പിക്കുന്ന ഉത്തരങ്ങള്‍ കണ്ട് അധ്യാപകര്‍ ഞെട്ടി

കണ്ണൂര്‍ സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിരുദം ഉപഭാഷാപരീക്ഷയുടെ മൂല്യനിര്‍ണയക്യാമ്പിലാണ് അധ്യാപകര്‍ വിദ്യാര്‍ഥികളുടെ അമ്പരപ്പിക്കുന്ന ഉത്തരങ്ങള്‍ കണ്ട് ഞെട്ടിയത്. അക്ഷരത്തെറ്റുകളുടെ കൂമ്പാരമായിരുന്നു ഉത്തര കടലാസുകളില്‍.

കൃഷ്ണഗാഥയുടെ വൃത്തം പല വിദ്യാര്‍ഥികള്‍ക്കും മഞ്ജരിക്കു പകരം ‘മഞ്ചേരി’യായി. ചങ്ങമ്പുഴ ‘ചെങ്ങമ്പുഴ’യും വള്ളത്തോള്‍ ‘വെള്ളത്തോളു’മായി മാറി. ചങ്ങമ്പുഴയുടെ പ്രശസ്തകൃതിയായ ‘കാവ്യനര്‍ത്തകി’യിലെ വരികള്‍ നല്‍കിയ ചോദ്യത്തിനും രസകരമായ മറുപടിയാണ് ഒരു വിദ്യാര്‍ഥി എഴുതിയിട്ടുള്ളത്.

‘വിഭ്രമവിഷവിത്തു വിതയ്ക്കിലും ഹൃദിമേ… വിസ്മരിക്കില്ല ഞാന്‍ സുരസുഷമേ…’ ആര് ആരോടു പറഞ്ഞു എന്നതായിരുന്നു ചോദ്യം. ശ്രീകൃഷ്ണന്‍ രുഗ്മിണിയോടു പറഞ്ഞതെന്നാണ് ഒരു വിരുതന്‍ എഴുതിയത്. താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന മലയാളകവിതയായ കാവ്യനര്‍ത്തകിയോട് തന്നെ ഒരിക്കലും വിട്ടുപോകരുതെന്നു പറഞ്ഞ് കവി നടത്തുന്ന ആത്മഭാഷണമാണ് ഈ വരികള്‍.

വിദ്യാര്‍ഥികള്‍ക്ക് മലയാളഭാഷാപരിജ്ഞാനം കുറഞ്ഞുവരുന്നതിന്റെ സൂചനയാണ് ഉത്തരക്കടലാസിലുള്ളതെന്ന് അധ്യാപകര്‍ പറയുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2KGIldR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages