സോണിയ ഗാന്ധിക്ക് കോണ്‍ഗ്രസ് അധ്യക്ഷയാകാന്‍ സീതാറാം കേസരിയെ ഒഴിവാക്കിയെന്ന് മോദി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, November 18, 2018

സോണിയ ഗാന്ധിക്ക് കോണ്‍ഗ്രസ് അധ്യക്ഷയാകാന്‍ സീതാറാം കേസരിയെ ഒഴിവാക്കിയെന്ന് മോദി

റായ്പുർ (ഛത്തീസ്ഗഢ്): നെഹ്രു കുടുംബത്തിനെതിരേ ആഞ്ഞടിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. സീതാറാം കേസരിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് സോണിയാഗാന്ധിയെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് അവരോധിച്ചതെന്ന് മോദി ആരോപിച്ചു. കേസരിയെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കാഞ്ഞത് അദ്ദേഹം നെഹ്രു കുടുംബാംഗം അല്ലാത്തതുകൊണ്ടാണെന്നും മോദി അഭിപ്രായപ്പെട്ടു. നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാളെ അധ്യക്ഷനാക്കാൻ കോൺഗ്രസിന് സാധിക്കുമോ എന്ന് കഴിഞ്ഞ ദിവസം മോദി വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെ നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ള പാർട്ടി അധ്യക്ഷന്മാരുടെ പട്ടിക കോൺഗ്രസ് നേതാവ് പി.ചിദംബരം പുറത്തുവിട്ടിരുന്നു. ആചാര്യ കൃപലാനി, പട്ടാഭി സീതാരാമായ്യ, പുരുഷോത്തംദാസ് ടാൻഡൻ തുടങ്ങി പി.വി. നരസിംഹറാവു, സീതാറാം കേസരി വരെയുള്ളവരുടെ പേരുകളാണ് ചിദംബരം ട്വീറ്റിലൂടെ പുറത്തുവിട്ടത്. ഇവരിൽ സീതാറാം കേസരിയുടെ പേര് എടുത്തു പറഞ്ഞാണ് മോദി ഇപ്പോൾ ആക്രമണം നടത്തിയിരിക്കുന്നത്. നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ അഞ്ചുവർഷം തികച്ച് പാർട്ടി അധ്യക്ഷനായിരിക്കുന്നത് കാണിച്ചാൽ ജനാധിപത്യ പാർട്ടിയാണ് അദ്ദേഹം സ്ഥാപിച്ചതെന്ന് സമ്മതിക്കാമെന്നായിരുന്നു മോദി ആവർത്തിച്ചു പറഞ്ഞത്. ഇതോട് ചേർത്താണ് സീതാറാം കേസരി നെഹ്രു കുടുംബാംഗം അല്ലാത്തതും കാരണമാണ് അധ്യക്ഷ സ്ഥാനത്തുനിന്ന് പൊതുനിരത്തിലേക്ക് എടുത്തെറിയപ്പെട്ടത് എന്ന് മോദി ആരോപിച്ചിരിക്കുന്നത്. 1996 മുതൽ 1998 വരെയാണ് സീതാറാം കേസരി കോൺഗ്രസ് അധ്യക്ഷനായിരുന്നത്. content highlights:Sitaram Kesri,Congress President,Sonia Gandhi,Congress


from mathrubhumi.latestnews.rssfeed https://ift.tt/2DK6dfJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages