തിരുവനന്തപുരം: സന്നിധാനത്ത് നെയ്യഭിഷേകത്തിന് തടസമുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. പുലർച്ചെ മുന്നേകാൽ മുതൽ 12.30 വരെ നെയ്യഭിഷേകം നടത്താം. മൂന്ന് മണി മുതൽ സന്നിധാനത്ത് എത്താനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡി.ജി.പി ലോക്നാഥ് ബഹറയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരമാവധി ഭക്തർക്ക് നെയ്യഭിഷേകം നടത്താനുള്ള സൗകര്യം ഒരുക്കും. അര മണിക്കൂർ സമയമാണ് നെയ്യഭിഷേകത്തിന് ദീർഘിപ്പിച്ചിരിക്കുന്നത്. ഇതിന് സന്നിധാനത്ത് എത്തുന്നതിന് യാതൊരു തടസ്സവുമുണ്ടാകില്ല. നിലയ്ക്കലിൽ 12 മണിയാകുമ്പോഴേക്ക് എത്തിയാൽ തുടർന്ന് പമ്പയിലും പമ്പയിൽ നിന്ന് ഒന്നരമണിക്കൂർ കൊണ്ട് സന്നിധാനത്തും എത്താനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. തീർഥാടകർക്ക് സന്നിധാനത്ത് തങ്ങുന്നതിൽ യാതൊരു തടസ്സവുമുണ്ടാകില്ല. ദേവസ്വം ബോർഡിന്റേത് അടക്കമുള്ള റസ്റ്റ് ഹൗസുകളിൽ മുറിയെടുത്തും തങ്ങാം. നടപ്പന്തലിനെ സമര വേദിയാക്കാൻ അനുവദിക്കില്ല. പോലീസിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ അനാവശ്യ നിയന്ത്രണങ്ങളുമുണ്ടാകില്ല. ഇക്കാര്യത്തിൽ പോലീസിന്റെ ഉറപ്പ് ലഭിച്ചു. ദേവസ്വം ബോർഡും പോലീസും ചേർന്ന് പ്രവർത്തിക്കും. ഇപ്പോഴുള്ളത് സ്റ്റാർട്ടിങ് ട്രബിൾ മാത്രമാണ്. കൂടുതൽ സൗകര്യങ്ങൾ നിലക്കലും പമ്പയിലും ഒരുക്കും. നിലയ്ക്കലിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അവസരം ഉണ്ടാക്കും. കൂടുതൽ പേർക്ക് വിരിവെക്കാനുള്ള സൗകര്യങ്ങളും ഒരുക്കും. കൂടുതൽ ബയോ ടോയ്ലറ്റുകൾ എത്തിക്കുമെന്നും എ പത്മകുമാർ വ്യക്തമാക്കി. രണ്ടര മണിക്കൂർ നീണ്ട ചർച്ചയിൽ ദേവസ്വം ബോർഡിന്റെ ആക്ഷേപങ്ങളും അതൃപ്തികളും പത്മകുമാർ ഡി.ജിപി ലോക്നാഥ് ബഹറയെ അറിയിച്ചതായാണ് വിവരം. സന്നിധാനത്തെ സമരങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരാൻ തന്നെയാണ് ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും തീരുമാനം. content highlight:A Padmakumar,press meat,sabarimala ayyappa temple
from mathrubhumi.latestnews.rssfeed https://ift.tt/2Q5kJoh
via
IFTTT
No comments:
Post a Comment