ഇ വാർത്ത | evartha
‘സര്‍ക്കാരിനെ വലിച്ചുതാഴെയിടുന്നത് ഇങ്ങനെയാണോ?’: ഹെലികോപ്റ്ററില്‍ നിന്ന് അടിതെറ്റി വീണ അമിത് ഷായെ ട്രോളി സോഷ്യല്‍ മീഡിയ: വീഡിയോ
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഹെലികോപ്റ്ററില്‍ നിന്ന് അടിതെറ്റി വീഴുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമിത് ഷായെ ട്രോളിക്കൊണ്ടാണ് ചിലര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച മിസോറാമിലെ തൂയ്പൂയ് മണ്ഡലത്തിലെ ടല്‍ബംഗ് ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം.
ഹെലികോപ്റ്ററില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ പടിയില്‍ നിന്ന് തെന്നി അമിത് ഷാ വീഴുകയായിരുന്നു. അമിത് ഷായ്ക്ക് ഉടന്‍ തന്നെ വൈദ്യസഹായം നല്‍കുകയും ചെയ്തു. അദ്ദേഹത്തിന് കാര്യമായി പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2TCSoEB
via IFTTT
No comments:
Post a Comment