രക്തം കട്ടപിടിക്കാന്‍ മരുന്ന്, ഗോത്രവര്‍ഗക്കാര്‍ക്ക് സമ്മാനങ്ങള്‍; എന്നിട്ടും രക്ഷപ്പെടാനായില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

രക്തം കട്ടപിടിക്കാന്‍ മരുന്ന്, ഗോത്രവര്‍ഗക്കാര്‍ക്ക് സമ്മാനങ്ങള്‍; എന്നിട്ടും രക്ഷപ്പെടാനായില്ല

പോർട്ട്ബ്ലെയർ: ആൻഡമാനിലെ സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാർ കൊലപ്പെടുത്തിയ യു.എസ്. പൗരന് എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടും ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനായില്ല. ഗോത്രവർഗക്കാരുടെ ആക്രമണത്തെ ചെറുക്കാൻ ഷീൽഡുകളടക്കം ശരീരത്തിൽ ഘടിപ്പിച്ചാണ് യു.എസ്. പൗരനായ ജോൺ അലൻ ചൗവ് സെന്റിനൽ ദ്വീപിലിറങ്ങിയത്. പക്ഷേ, ഇതുകൊണ്ടൊന്നും അദ്ദേഹത്തിന് ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനായില്ലെന്ന് ആൻഡമാനിലെ ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങങ്ങൾ റിപ്പോർട്ട് ചെയ്തു. വൈറ്റമിൻ ഗുളികകളും രക്തം പെട്ടെന്ന് കട്ടപിടിക്കാനുള്ള മരുന്നുകളും ജോൺ കൈയിൽ കരുതിയിരുന്നു. ശാരീരികമായ ആക്രമണങ്ങളെ ചെറുക്കാൻ നെഞ്ചിലും വയറിലും ഷീൽഡുകളും ധരിച്ചു. ഇതിനുപുറമേ ഗോത്രവർഗക്കാരെ സന്തോഷിപ്പിക്കാനായി ചില സമ്മാനങ്ങളും അദ്ദേഹം കൈയിൽകരുതി. ചൂണ്ടകളും തൂവാലകളും റബർ ട്യൂബുകളുമാണ് സമ്മാനമായി നൽകാൻ കൊണ്ടുപോയിരുന്നത്. എന്നാൽ ദ്വീപിലിറങ്ങിയ ഉടൻ ഗോത്രവർഗക്കാർ അദ്ദേഹത്തിനുനേരേ തുരുതരാ അമ്പെയ്യുകയായിരുന്നു. കൊല്ലപ്പെട്ടതിന്റെ തലേദിവസവും ജോൺ അലൻചൗവു സെന്റിനൽ ദ്വീപിലെത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ദ്വീപിലിറങ്ങിയ ജോണിനെ ദ്വീപിലെ ഒരു ആൺകുട്ടി അമ്പെയ്ത് ആക്രമിച്ചതോടെ ഇദ്ദേഹം തിരികെമടങ്ങി. ഇക്കാര്യത്തെക്കുറിച്ച് ജോൺ തന്റെ ഡയറിയിൽ കുറിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഒരു ചെറിയ കുട്ടി എനിക്ക് നേരെ അമ്പെയ്തതെന്നും, ആക്രമണത്തിൽ തന്റെ കൈയിലുണ്ടായിരുന്ന ബൈബിളിന് കേടുപാടുണ്ടായെന്നുമാണ് അദ്ദേഹം ഡയറിയിൽ കുറിച്ചിരുന്നത്. അതിനിടെ, മണലിൽ കുഴിച്ചിട്ട ജോൺ അലന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഗോത്രവർഗക്കാരുടെ ആക്രമണം കാരണം ദ്വീപിലേക്ക് പ്രവേശിക്കാൻ കഴിയാത്തതാണ് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുന്നത്. ദ്വീപവാസികളെ അനുനയിപ്പിച്ച് മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ ആലോചിക്കുന്നുണ്ട്. Content Highlights:andaman sentinel island murder; john allen chau carried medicines and gifts


from mathrubhumi.latestnews.rssfeed https://ift.tt/2DSUyeF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages