തൊഴിലാളികള്‍ക്ക് അര്‍ബുദബാധ: സാംസങ് മാപ്പു പറഞ്ഞു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, November 23, 2018

തൊഴിലാളികള്‍ക്ക് അര്‍ബുദബാധ: സാംസങ് മാപ്പു പറഞ്ഞു

സോൾ: കമ്പനിയുടെ ഫാക്ടറികളിൽ ജോലി ചെയ്തതിന്റെ ഫലമായി രോഗം ബാധിച്ച തൊഴിലാളികളോട് സാംസങ് ഇലക്ട്രോണിക്സ് മാപ്പു പറഞ്ഞു. സാംസങ്ങിന്റെ നിർമാണ ഫാക്ടറികളിൽ ജോലി ചെയ്ത തൊഴിലാളികൾക്ക് അർബുദരോഗം ബാധിച്ചിരുന്നു. ഒരു പതിറ്റാണ്ടായി കമ്പനിയ്ക്കെതിരെ നടന്നുവന്ന നിയമപോരാട്ടത്തിന് ഇതോടെ വിരാമമായി. തൊഴിലാളികളുടെ ആരോഗ്യസുരക്ഷക്കാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും രോഗബാധയുണ്ടായ തൊഴിലാളികളോടും കുടുംബങ്ങളോടും അവർക്കുണ്ടായ വിഷമതകളിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും ഉപമേധാവി കിം കി നാം പറഞ്ഞു. കമ്പനിയുടെ സെമി കണ്ടക്ടർ, എൽസിഡി ഫാക്ടറികളിൽ പണിയെടുത്ത തൊഴിലാളികൾക്കാണ് അർബുദരോഗബാധയുണ്ടായത്. കമ്പനി തൊഴിലാളികളിൽ 240 പേർക്ക് തൊഴിൽ സംബന്ധമായ രോഗങ്ങളുണ്ടാവുകയും 80 പേർ മരിക്കുകയും ചെയ്തു. പത്തു വർഷമായി തുടരുന്ന നിയമയുദ്ധത്തിനൊടുവിൽ രോഗം ബാധിച്ച ഓരോത്തർക്കും കമ്പനി 1,33,000 ഡോളർ വീതം നഷ്ടപരിഹാരം നൽകണമെന്ന് ദക്ഷിണകൊറിയയുടെ സ്റ്റേറ്റ് വെൽഫെയർ ഏജൻസി വിധിച്ചു. മാപ്പപേക്ഷ കൊണ്ടു മാത്രം തീരുന്നതല്ല തൊഴിലാളികൾക്കുണ്ടായ ദുരിതമെന്നും അവരുടെ ദുഃഖത്തിലും നഷ്ടങ്ങളിലും ആത്മാർഥമായി പങ്കു ചേരുന്നുവെന്നും കിം കി നാം കൂട്ടിച്ചേർത്തു. Content Highlights: Samsung Electronics, Cancer, Factories, Labourers


from mathrubhumi.latestnews.rssfeed https://ift.tt/2r3BGBn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages