വാഷിങ്ടൺ: അമേരിക്കയിൽ ചെറുവിമാനം മോഷ്ടിച്ച കൗമാരക്കാർ പിടിയിലായി. പതിന്നാലും പതിനഞ്ചും വയസ്സുള്ള ആൺകുട്ടികളെയാണ് അറസ്റ്റ് ചെയ്തതെന്ന് യൂട്ടാ പോലീസ് അറിയിച്ചു. വാസാച് ഫ്രൊണ്ടിലെ അഭയകേന്ദ്രത്തിലെ അന്തേവാസികളാണ് ഇവർ. ഈയാഴ്ചയാദ്യമാണ് കിഴക്കൻ യുട്ടയിലെ ജെർസെൻ പ്രദേശത്തെ സുഹൃത്തുക്കൾക്കൊപ്പം താമസിക്കാൻ ഇരുവരുമെത്തിയതെന്ന് പോലീസ് അറിയിച്ചു. താങ്ക്സ് ഗിവിങ് ദിനമായ നവംബർ 22ന് ഇവർ,സമീപത്തെ പ്രൈവറ്റ് എയർസ്ട്രിപ്പിൽ കടക്കുകയും സിംഗിൾ എൻജിൻ വിമാനവുമായി കടന്നുകളയുകയുമായിരുന്നു. വെർണാലിലെ വിമാനത്താവളത്തിലാണ് ഇവർ വിമാനമിറക്കിയത്. കുട്ടികളെ ഇരുവരെയും വിവിധ കുറ്റങ്ങൾ ചുമത്തി വെർണലിലെ സ്പ്ലിറ്റ് മൗണ്ടെയ്ൻ യൂത്ത് ഡിറ്റൻഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. content highlights:Teenage boys arrested for stealing small airplane in america
from mathrubhumi.latestnews.rssfeed https://ift.tt/2zmFhz3
via
IFTTT
No comments:
Post a Comment