മാലിന്യത്തിന് കുറവില്ല; പനിപ്പേടിയിൽ ശബരിമല - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, November 25, 2018

demo-image

മാലിന്യത്തിന് കുറവില്ല; പനിപ്പേടിയിൽ ശബരിമല

ശബരിമല: മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിട്ടതേയുള്ളൂവെങ്കിലും ശബരിമലയിൽ മാലിന്യത്തിന് കുറവില്ല. വിവിധ ഭോജനശാലകൾക്ക് പിറകിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങളും പലയിടത്തായി കൂടിക്കിടക്കുന്നു. പമ്പയിലേക്ക് എത്തുന്ന ഞുണങ്ങാറിലും മറ്റു തോടുകളിലും മലിനജലമാണ്. മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ചില്ലെങ്കിൽ രോഗങ്ങൾ പടരാൻ സാധ്യതയേറെയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വനംവകുപ്പ് ശബരിമല സ്പെഷ്യൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി. ഭസ്മക്കുളത്തിന് മുകളിലുള്ള കെട്ടിടങ്ങൾ, പോലീസ് കാന്റീൻ എന്നിവിടങ്ങളിൽനിന്നുള്ള മലിനജലവും അവശിഷ്ടങ്ങളും ഞുണങ്ങാറിലാണ് എത്തുന്നത്. പോലീസ് കാന്റീന് പിറകിലും മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇവിടത്തെ മാലിന്യം ആറിലേക്കാണ് എത്തുക. അന്നദാന കേന്ദ്രങ്ങളിൽനിന്നുള്ള മലിനജലവും പലയിടത്തും പുറത്തേക്ക് ഒഴുക്കുകയാണ്. മാളികപ്പുറത്തിന് സമീപത്തെ മാലിന്യസംസ്കരണ കേന്ദ്രത്തിലും പ്ലാസ്റ്റിക് കുന്നുകൂടിക്കിടക്കുകയാണ്. ശബരിമല പ്ലാസ്റ്റിക് വിമുക്തമേഖലയാണെങ്കിലും കുപ്പികളും കവറുകളും ധാരാളമെത്തുന്നു. ദേവസ്വം ബോർഡിന്റെ മലിനജല സംസ്കരണ കേന്ദ്രം നവംബർ 16-നാണ് നടത്തിപ്പുകാർക്ക് കൈമാറിയത്. മുൻവർഷം നല്ലരീതിയിൽ പ്രവർത്തിക്കാത്തതിനാൽ ഉപകരണങ്ങൾ കേടായിരുന്നു. ഇത് നന്നാക്കിവരുന്നതേയുള്ളൂ. ശബരിമലയിലെ മുഴുവൻ കെട്ടിടങ്ങളിലെയും മലിനജലം പൈപ്പുവഴി സംസ്കരണ കേന്ദ്രവുമായി ബന്ധിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശത്തെത്തുടർന്ന് സന്നിധാനത്തെ വിവിധയിടങ്ങളിൽ ശനിയാഴ്ച ഫോഗിങ് നടത്തി. സന്നിധാനത്ത് ചിക്കൻപോക്സ് പത്തനംതിട്ട: സന്നിധാനത്ത് ഒരാൾക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. ജോലിക്കെത്തിയ സർക്കാർ ജീവനക്കാരനാണ് ചിക്കൻ പോക്സ് ബാധിച്ചത്. രോഗം പടരാതിരിക്കാൻ ആദ്യഘട്ടത്തിൽ പമ്പയിലും സന്നിധാനത്തും ജോലിനോക്കുന്ന 3000 സർക്കാർ ജീവനക്കാർക്ക് പ്രതിരോധമരുന്നുകൾ നൽകും. ആദ്യഘട്ടത്തിൽ 1579 പോലീസുകാർക്ക് മരുന്ന് നൽകി. ശേഷിക്കുന്നവർക്ക് രണ്ടുദിവസത്തിനുള്ളിൽ നൽകും. ഹോമിയോവകുപ്പാണ് പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നത്. തീർഥാടകർ സന്നിധാനത്ത് താമസിക്കാത്തതിനാൽ ഇവർക്ക് മരുന്ന് വിതരണം ചെയ്യുന്നില്ല. സ്ഥിതി നിയന്ത്രണവിധേയമാണെന്നും പ്രതിരോധപ്രവർത്തനങ്ങൾ നടത്തിവരുകയാണെന്നും പമ്പ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സജി ജോൺ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് അഞ്ചുദിവസത്തിനിടെ 26 പോലീസുകാർ പമ്പ സർക്കാർ ആശുപത്രിയിൽ പനിക്ക് ചികിത്സതേടി.
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2RdhsRc
via IFTTT

No comments:

Post a Comment

Post Bottom Ad

Pages