പാനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനികളെ തിരൂരില്‍ നിന്ന് കണ്ടെത്തി - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, November 25, 2018

demo-image

പാനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനികളെ തിരൂരില്‍ നിന്ന് കണ്ടെത്തി

പാനൂർ: ആറുദിവസംമുമ്പ് പാനൂരിൽനിന്ന് കാണാതായ ഉറ്റ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥിനികളെ മലപ്പുറം തിരൂരിൽ പോലീസ് കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ട് പാനൂർ സി.ഐ. വി.വി.ബെന്നിക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെയും കണ്ടെത്തിയത്. പാനൂരിൽനിന്നുപോയ അന്വേഷണസംഘം പ്രദേശത്തെ ലോഡ്ജുകൾ ഉൾപ്പെടെയുള്ള താമസസ്ഥലങ്ങളിൽ പരിശോധനനടത്തി. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രം പരിശോധിച്ച് ഉറപ്പുവരുത്തുകയായിരുന്നു. വസ്ത്രം മാറിയിരുന്നു. തിരൂർ പോലീസിന്റെ കസ്റ്റഡിയിലുള്ള ഇരുവരെയും പാനൂരിൽനിന്നുപോയ വനിതാ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങും. ഞായറാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ. പറഞ്ഞു. കൊളവല്ലൂർ സ്റ്റേഷൻ പരിധിയിൽപ്പെട്ട കുന്നോത്തുപറമ്പിലെയും പൊയിലൂരിലെയും വിദ്യാർഥിനികളെയാണ് 19 മുതൽ കാണാതായത്. പാനൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് വിദ്യാർഥിനികളാണ് രണ്ടുപേരും. യു.പി. ക്ലാസുമുതൽ രണ്ടുപേരും ആത്മമിത്രങ്ങളാണ്. ഇതിൽ ഒരാളുടെ കല്യാണ ഉറപ്പിച്ചതോടെ പിരിയേണ്ടിവരുന്ന വിഷമത്തിൽ ഇരുവരും ചേർന്ന് നാടുവിടാൻ തീരുമാനിക്കുകയായിരുന്നു. Content Highlight: missing girls from panoor found in Tirur
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2RbmGwB
via IFTTT

No comments:

Post a Comment

Post Bottom Ad

Pages