കേരളഹൗസിനുമുന്നിൽ ബി.ജെ.പി.യുടെ പ്രതിഷേധം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

കേരളഹൗസിനുമുന്നിൽ ബി.ജെ.പി.യുടെ പ്രതിഷേധം

ന്യൂഡൽഹി: ശബരിമല സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് നിലയ്ക്കലിന്റെ ചുമതലയുള്ള എസ്.പി. യതീഷ് ചന്ദ്ര ബഹുമാനമില്ലാതെ പെരുമാറിയെന്നാരോപിച്ച് ഡൽഹിയിൽ ബി.ജെ.പി.യുടെ പ്രതിഷേധം. ദക്ഷിണേന്ത്യൻ സെല്ലിന്റെ നേതൃത്വത്തിൽ ജന്തർമന്ദറിൽനിന്ന് പ്രകടനമായിവന്ന പ്രവർത്തകർ കേരളഹൗസിനുമുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലംകത്തിച്ചു. ഭക്തരെ അടിച്ചമർത്തുന്ന കേരളസർക്കാർ രാജിവെക്കുക, യതീഷ് ചന്ദ്രയ്ക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ശരണംവിളിച്ചായിരുന്നു പ്രകടനം. ബി.ജെ.പി. ഡൽഹി പ്രദേശ് ജനറൽ സെക്രട്ടറി കുൽജീത് സിങ് ചഹാൽ, ദക്ഷിണേന്ത്യൻ സെൽ കൺവീനർ മുത്തുസ്വാമി, ഇൻചാർജ് പ്രസന്നൻ പിള്ള, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. content highlights;kerala house delhi,bjp,sabarimala


from mathrubhumi.latestnews.rssfeed https://ift.tt/2R7Ryht
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages