ഇനി ശുഭയാത്ര, തീവണ്ടിപ്പാളങ്ങൾ ഡിസംബറോടെ വിസർജ്യമുക്തമാകും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

ഇനി ശുഭയാത്ര, തീവണ്ടിപ്പാളങ്ങൾ ഡിസംബറോടെ വിസർജ്യമുക്തമാകും

മലപ്പുറം: വിസർജ്യമുക്ത യാത്ര പ്രദാനംചെയ്യാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഡിസംബറോടെ അവസാന കോച്ചിലും ജൈവശൗചാലയം ഘടിപ്പിക്കുമ്പോൾ റെയിൽപ്പാളങ്ങൾ പൂർണമായും വിസർജ്യരഹിതവും പരിസ്ഥിതി സൗഹൃദവുമാവും. ടൺകണക്കിന് ലോഡ് മനുഷ്യവിസർജ്യമാണ് ദിവസവും രാജ്യത്തെ റെയിൽപ്പാളങ്ങളിൽ വീണ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നത്. ഇത് വൃത്തിയാക്കാനും മറ്റുമായി കോടിക്കണക്കിന് രൂപയും മനുഷ്യാധ്വാനവും ചെലവഴിച്ചിരുന്നു. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് 2010-11-ൽ പരീക്ഷണാർഥം 31 കോച്ചുകളിലെ ശൗചാലയങ്ങൾ മാറ്റി 57 ജൈവശൗചാലയങ്ങൾ ഘടിപ്പിച്ചത്. അത് വിജയമെന്നുകണ്ടതോടെ അടുത്തവർഷം 169 ജൈവ ശൗചാലയങ്ങളാക്കി. 2017 ഒക്ടോബർവരെ 27,212 കോച്ചുകളിലായി 97,761 ജൈവശൗചാലയങ്ങൾ നിർമിച്ചു. 2016-17 മുതൽ നിർമിക്കുന്ന എല്ലാ കോച്ചുകളിലെയും ശൗചാലയങ്ങൾ ഇത്തരത്തിലുള്ളതാണ്. ദക്ഷിണ റെയിൽവേയിലെ 6613 കോച്ചുകളിൽ ഈയാഴ്ചവരെ 5503 എണ്ണത്തിൽ ജൈവശൗചാലയം ഘടിപ്പിച്ചുകഴിഞ്ഞു. ബാക്കിയുള്ളത് ഒരാഴ്ചകൊണ്ട് പൂർത്തിയാക്കും. ജൈവശൗചാലയമെന്നാൽ അനിറോബിക് ബാക്ടീരിയ എന്ന മിത്ര ബാക്ടീരിയയെ ഉപയോഗിച്ചാണ് ജൈവശൗചാലയങ്ങൾ പ്രവർത്തിക്കുന്നത്. ബാക്ടീരിയാ ലായനി വിസർജ്യം ശേഖരിക്കുന്ന അറയിലൊഴിക്കും. ഇതിൽവീഴുന്ന വിസർജ്യമെല്ലാം ബാക്ടീരിയ മിനിറ്റുകൾകൊണ്ട് തിന്നുതീർത്ത് ജൈവ വാതകവും വെള്ളവും മാത്രം അവശേഷിപ്പിക്കും. വെള്ളത്തിന് പുഴവെള്ളത്തിന്റെ ഗുണവും സ്വഭാവമാണുണ്ടാവുക. മണമോ നിറമോ ഉണ്ടാവില്ല. പുതിയതായി നിർമിക്കുന്ന ജൈവശൗചാലയങ്ങളിൽ വെള്ളവും കുറച്ചേ ആവശ്യമുള്ളൂ. ശക്തമായി കാറ്റടിക്കുകയും കൂടെ അൽപ്പം വെള്ളമുപയോഗിക്കുകയും ചെയ്താണ് വൃത്തിയാക്കുന്നത്. അനിറോബിക് ബാക്ടീരിയ മനുഷ്യന് രോഗമുണ്ടാക്കാത്ത ബാക്ടീരിയയാണിത്. നിക്ഷേപിച്ച് ആറുമുതൽ എട്ടുമണിക്കൂറിനുള്ളിൽ ഇരട്ടിയായി പെരുകും. അതുകൊണ്ടുതന്നെ പിന്നീട് നിക്ഷേപിക്കേണ്ട ആവശ്യം പൊതുവെ ഉണ്ടാവാറില്ല. 3-4 മാസം സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാം. പൂജ്യം ഡിഗ്രിക്ക് താഴെയും 60 ഡിഗ്രിക്ക് മുകളിലും ബാക്ടീരിയയ്ക്ക് ജീവിക്കാനാവും. സംരക്ഷിക്കേണ്ടത് യാത്രക്കാർ റെയിൽവേ തീരുമാനിച്ച സമയത്തിനുമുമ്പുതന്നെ മുഴുവൻ കോച്ചുകളിലും ജൈവശൗചാലയം ഘടിപ്പിക്കും. പാലക്കാട് ഡിവിഷനിൽ 566-ൽ 503 എണ്ണം പൂർത്തിയായി. ജനങ്ങളിൽ ബോധവത്കരണത്തിനായി പ്രധാന സ്റ്റേഷനുകളിൽ ശൗചാലയത്തിന്റെ മാതൃകകൾ സ്ഥാപിച്ചിട്ടുണ്ട്. കുപ്പികൾ, നാപ്കിനുകൾ മറ്റ് വസ്തുക്കൾ എന്നിവ ദയവായി ജൈവശൗചാലയത്തിൽ നിക്ഷേപിക്കരുത്. ഇത് സംരക്ഷിക്കേണ്ടത് യാത്രക്കാരുടെ ഉത്തരവാദിത്വമാണ്. -പ്രതാപ് സിങ് ഷമി, ഡി.ആർ.എം., പാലക്കാട് content highlights:bio toilets in trains,Railwayshad decided to installbio toiletsin train coaches


from mathrubhumi.latestnews.rssfeed https://ift.tt/2PO1jVA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages