യു.എ.ഇ. ജോലിക്ക് പോകുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധം; രജിസ്‌ട്രേഷൻ പൂർത്തിയാകാത്തവരെ വിമാനത്താവളത്തിൽനിന്ന് തിരിച്ചയക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

യു.എ.ഇ. ജോലിക്ക് പോകുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധം; രജിസ്‌ട്രേഷൻ പൂർത്തിയാകാത്തവരെ വിമാനത്താവളത്തിൽനിന്ന് തിരിച്ചയക്കും

ഇ വാർത്ത | evartha
യു.എ.ഇ. ജോലിക്ക് പോകുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധം; രജിസ്‌ട്രേഷൻ പൂർത്തിയാകാത്തവരെ വിമാനത്താവളത്തിൽനിന്ന് തിരിച്ചയക്കും

യു.എ.ഇ. ഉൾപ്പെടെ 18 രാജ്യങ്ങളിൽ ജോലിക്കുപോകുന്ന ഇന്ത്യക്കാർക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതായി വിദേശകാര്യവകുപ്പ്. ജനുവരി ഒന്നുമുതൽ ഇത്പ്രാബല്യത്തിൽവരും. എമിഗ്രഷൻ ക്ലിയറൻസ് ആവശ്യമില്ലാത്ത ഇ.സി.എൻ.ആർ. പാസ്പോർട്ടുകൾ ഉള്ളവർക്കാണ് ഇത് ബാധകമാകുക.

തൊഴിൽവിസയിലെത്തുന്ന ഇന്ത്യക്കാർ ഇനിമുതൽ www.emigrate.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇന്ത്യയിൽനിന്ന് പുറപ്പെടുന്നതിന് 24 മണിക്കൂർമുമ്പ് രജിസ്‌ട്രേഷൻനടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന് അറിയിപ്പ് വ്യക്തമാക്കുന്നു. രജിസ്‌ട്രേഷൻ പൂർത്തിയാകാത്തവരെ വിമാനത്താവളത്തിൽനിന്ന് തിരിച്ചയയ്ക്കുമെന്നും സർക്കുലറിൽ പറയുന്നുണ്ട്. രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ അറിയിപ്പായി അപേക്ഷകന് എസ്.എം.എസ്, ഇ-മെയിൽ സന്ദേശങ്ങൾ ലഭിക്കും. ഇത് വിമാനത്താവളത്തിൽ കാണിച്ചാൽമാത്രമേ വിമാനത്തിൽ കയറാൻ സാധിക്കുകയുള്ളൂ.

എമിേഗ്രഷൻ ക്ലിയറൻസ് ആവശ്യമുള്ളവരുടെ തൊഴിൽസുരക്ഷ ഉറപ്പുവരുത്താൻ 2015 മുതലാണ് ഇ-മൈഗ്രേറ്റ് പോർട്ടൽ തുടങ്ങിയത്. തൊഴിൽസുരക്ഷ എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ.സി.എൻ.ആർ. പാസ്പോർട്ടുകൾ ഉള്ളവർക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നത്.വിദേശത്ത് തൊഴിൽതേടുന്ന ഇന്ത്യക്കാർ തട്ടിപ്പിനിരയാകുന്നത് തടയാനും അവർക്ക് അനുയോജ്യമായ തൊഴിൽസാഹചര്യങ്ങൾ ഉറപ്പുവരുത്താനും ഇത് സഹായമാകുമെന്ന് കോൺസുൽ ജനറൽ വിപുൽ പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2FJjgAb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages