മുസാഫര്‍പുര്‍ പീഡനം: മുന്‍ മന്ത്രി മഞ്ജു വര്‍മ്മ കോടതിയില്‍ കീഴടങ്ങി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

മുസാഫര്‍പുര്‍ പീഡനം: മുന്‍ മന്ത്രി മഞ്ജു വര്‍മ്മ കോടതിയില്‍ കീഴടങ്ങി

പട്ന: മുസാഫർപുർ പീഡനക്കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന ബിഹാറിലെ മുൻ മന്ത്രി മഞ്ജു വർമ്മ കോടതിയിൽ കീഴടങ്ങി. ആഴ്ചകളോളം ഒളിവിൽ കഴിഞ്ഞശേഷം ചൊവ്വാഴ്ച രാവിലെയാണ് മഞ്ജു വർമ്മ ബെഗുസറായ് കോടതിയിൽ കീഴടങ്ങിയത്. നേരത്തെ, മഞ്ജു വർമ്മയെ പിടികൂടാൻ കഴിയാത്തതിൽ ബിഹാർ സർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുൻ സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി കോടതിയിൽ കീഴടങ്ങിയത്. മുസാഫർപുരിലെ അഭയകേന്ദ്രത്തിൽ നാൽപ്പതോളം പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ്മഞ്ജു വർമ്മക്കെതിരെ ആരോപണങ്ങൾ ശക്തമായത്.മന്ത്രിയുടെ ഭർത്താവ് ചന്ദ്രശേഖർ വർമ്മ അഭയകേന്ദ്രത്തിൽ നിരന്തരം സന്ദർശനം നടത്തിയിരുന്നതും, മുഖ്യപ്രതി ബ്രജേഷ് താക്കൂറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതും മന്ത്രിയെയും പ്രതിക്കൂട്ടിലാക്കിയിരുന്നു. പ്രതിഷേധം ശക്തമായതോടെ മഞ്ജു വർമ്മ മന്ത്രിസ്ഥാനം രാജിവെച്ചു. ഇതിനിടെ മന്ത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് സംഘം അമ്പതോളം വെടിയുണ്ടകൾപിടിച്ചെടുത്തിരുന്നു. ഈകേസിൽഅറസ്റ്റ് വാറന്റ്പുറപ്പെടുവിച്ചതോടെഇവർഒളിവിൽപോവുകയായിരുന്നു. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും മുൻ മന്ത്രിയെ പിടികൂടാൻ കഴിയാത്തത് ബിഹാർ സർക്കാരിനെയും പോലീസിനെയും പ്രതിരോധത്തിലാക്കിയിരുന്നു. മഞ്ജു വർമ്മയെ പിടികൂടാൻ കഴിയാത്തതിൽ സുപ്രീംകോടതി ബിഹാർ സർക്കാരിനെതിരേരൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/2Q7rANP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages