യോഗ്യത പത്താംക്ലാസ്, കമ്പൗണ്ടര്‍ ജോലിയുടെ പരിചയത്തില്‍ ഡോക്ടര്‍കുപ്പായമിട്ടു; പോലീസ് പിടികൂടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

യോഗ്യത പത്താംക്ലാസ്, കമ്പൗണ്ടര്‍ ജോലിയുടെ പരിചയത്തില്‍ ഡോക്ടര്‍കുപ്പായമിട്ടു; പോലീസ് പിടികൂടി

പത്തനാപുരം (കൊല്ലം): പത്താംക്ലാസ് വിദ്യാഭ്യാസയോഗ്യതയുമായി പലയിടത്തും വർഷങ്ങളായി അലോപ്പതി ചികിത്സ നടത്തിവന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ. കന്യാകുമാരി വിളവൻകോട്ട് പേമ്പ്ര തലവിളവീട്ടിൽ ജ്ഞാനശിഖാമണി(74)യാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. പത്തനാപുരം മാങ്കോട്ട് കാരുണ്യ ക്ലിനിക് എന്നപേരിൽ രണ്ടുവർഷമായി ആശുപത്രി നടത്തുകയായിരുന്നു. തമിഴ്നാട്ടിൽ ഒരു ഡോക്ടർക്കൊപ്പം കമ്പൗണ്ടറായി ജോലിചെയ്ത പരിചയംെവച്ച് വർഷങ്ങളായി ഡോക്ടർ ചമഞ്ഞ് ആളുകളെ പറ്റിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കേരളത്തിൽ ഇടുക്കി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ആശുപത്രി നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നാട്ടുകാർക്ക് സംശയം തോന്നുമ്പോൾ മറ്റൊരിടത്തേക്ക് മാറുകയാണ് പതിവ്. മാങ്കോട്ട് വാടകയ്ക്കെടുത്ത കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന ആശുപത്രിയിൽ ചികിത്സതേടി നിരവധിപ്പേർ എത്തിയിരുന്നു. നഴ്സുമാർ ഉൾപ്പെടെ നാല് ജീവനക്കാർ ഇവിടെയുണ്ടായിരുന്നു. കൊല്ലം റൂറൽ എസ്.പി.ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ആശുപത്രിയിൽ എത്തുമ്പോൾ കുത്തിവയ്പ് ഉൾപ്പെടെ ചികിത്സകൾ തകൃതിയായി നടക്കുകയായിരുന്നു. പരിശോധനയിൽ വ്യാജനെന്ന് മനസ്സിലായതോടെ പോലീസുകാർ ആശുപത്രി പൂട്ടി ഡോക്ടറെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ പോലീസ് എത്തുമ്പോൾ മുങ്ങിയ മറ്റൊരു ഡോക്ടറെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കോതമംഗലം വെറ്റിലപ്പാറയിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു ജ്ഞാനശിഖാമണി. പത്തനാപുരം സി.ഐ. എം.അൻവർ, എസ്.ഐ.മാരായ ജോസഫ് ലിയോൺ, ജെയിംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. Content Highlights:police arrested fake doctor from pathanapuram, kollam


from mathrubhumi.latestnews.rssfeed https://ift.tt/2Ab1pMn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages